കൊച്ചി മെട്രോ പദ്ധതി വൈകില്ലെന്ന് ഡിഎംആര്‍സി ചെയര്‍മാന്‍ സുധീര്‍ കൃഷ്ണ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പിലാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കാതിരിക്കാനാണ് പരമാവധി ശ്രമം. ഏറ്റവും പുതിയ സാങ്കേതിക വിദ്യയായിരിക്കും പദ്ധതിക്ക് ഉപയോഗിക്കുകയെന്നും ഇതിനായി നിലവിലെ പദ്ധതി റിപ്പോര്‍ട്ട് പരിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം ഡി എം ആര്‍ സിയുടെ നിലപാട് നിരാശാജനകമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. പദ്ധതി ഡി എം ആര്‍ സി തന്നെ നടപ്പിലാക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. ഇതിനായി ഡി എം ആര്‍ സിയുമായി നൂറു തവണ വേണമെങ്കിലും ബന്ധപ്പെടാന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി മെട്രോ ഡി എം ആര്‍ സി ഏറ്റെടുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇ ശ്രീധരന്‍ നേതൃത്വം നല്‍കണമെന്നാണ് ആഗ്രഹമെന്നും മന്ത്രി കെ ബാബു പറഞ്ഞു. ഇക്കാര്യം ഡി എം ആര്‍ സിയോട് ആവശ്യപ്പെടുന്ന കാര്യം മന്ത്രിസഭ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതു കൊണ്ടാണ് ശ്രീധരനെ ഒഴിവാക്കുന്നതെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് ഒ രാജഗോപാല്‍ കുറ്റപ്പെടുത്തി. എണ്‍പതു കഴിഞ്ഞ ശ്രീധരന്‍റെ കാര്യം ഡി എം ആര്‍ സി തീരുമാനിക്കട്ടെയെന്നായിരുന്നു ഡൊമനിക്ക് പ്രസന്‍റേഷന്‍ എം എല്‍ എയുടെ പ്രതികരണം.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home