ശബരിമല: മകരസംക്രമസന്ധ്യയില്‍ ജ്യോതി തെളിഞ്ഞു, ഭക്തലക്ഷങ്ങള്‍ സായൂജ്യമടഞ്ഞു. ആറരമണിക്ക് ശേഷമാണ് പൊന്നമ്പലമേട്ടില്‍ മൂന്നുതവണ മകരജ്യോതി തെളിഞ്ഞത്. ഈ സമയം ശരണവിളികളാല്‍ ശബരിമലയും പരിസരവും ഭക്തിസാന്ദ്രമായി. ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി തെളിഞ്ഞത്. മകരജ്യോതി ദര്‍ശനത്തിന് ശേഷം തിരുവാഭരണ വിഭൂഷിതനായ സ്വാമി അയ്യപ്പനെ കാണാന്‍ ഭക്തര്‍ ഒഴുകിയെത്തിയതോടെ തിരക്ക് അനിയന്ത്രിതമായി.
സന്നിധാനത്തും പാണ്ടിത്താവളത്തിലും മാളികപ്പുറത്തും പമ്പയിലും പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലുമെല്ലാം ഭക്തര്‍ മകര ജ്യോതി ദര്‍ശിച്ചു. കൊപ്രാപ്പുര, ശരംകുത്തി, ഫോറസ്റ്റ് ഓഫിസ് പരിസരം, മരക്കൂട്ടം, ശബരിപീഠം, അപ്പാച്ചിമേട്, ഹില്‍ടോപ് എന്നിവിടങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ളാഹസത്രത്തില്‍നിന്ന് പുറപ്പെട്ട് വലിയാനവട്ടംവഴി വൈകുന്നേരം ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്രയെ കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രിയും ബോര്‍ഡ് അധികാരികളുമടക്കമുള്ളവര്‍ സ്വീകരിച്ച്, ശ്രീലകവാതിലിലേക്ക് ആനയിച്ചു. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി
ഇടമന എന്‍.ദാമോദരന്‍ പോറ്റി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി ഭഗവാന് ചാര്‍ത്തി 6.30ന് ദീപാരാധന നടന്നു. ഈ സമയമാണ് കിഴക്കന്‍ ചക്രവാളത്തില്‍ മകരനക്ഷത്രം ഉദിച്ചത്. ഒപ്പം പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിച്ച് ദീപാരാധന നടന്നു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home