ടീം ഇന്ത്യയ്ക്ക് ആവേശമായി സുധീര്‍ കുമാര്‍ ഗൗതം കൊച്ചിയില്‍

കൊച്ചി: ഇന്ത്യന്‍ ടീമിന്‍ ആവേശം പകരാന്‍ സുധീര്‍ കുമാര്‍ ഗൗതം കൊച്ചിയില്‍ എത്തി. ലോകത്തെവിടെ ഇന്ത്യയുടെ കളി നടന്നാലും അവിടെയെല്ലാം ദേഹത്ത് ഇന്ത്യന്‍ പതാക വരച്ച് സുധീര്‍ ഉണ്ടാകും. സച്ചിന്‍ സമ്മാനിച്ച ഇന്ത്യന്‍ ടീമിന്‍റെ ജേഴ്യിയും അണിഞ്ഞാണ് ബീഹാര്‍ സ്വദേശിയായ സുധീര്‍ കൊച്ചിയിലെത്തിയിരിക്കുന്നത്.

ടിം പരിശീലനത്തിനായി സ്റ്റേഡിയത്തില്‍ എത്തതിയപ്പോള്‍ ശംഖൂതി ദേശീയ പതാക വീശിയാണ് സുധീര്‍ തന്‍റെ സാനിധ്യം അറിയിച്ചത്. ദേഹം മുഴുവന്‍ ഇന്ത്യന്‍ പതാക പെയിന്‍റ് ചെയ്തിട്ടുണ്ടെങ്കിലും ടിം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ മാത്രമേ അത് പുറത്തു കാണിക്കൂ. ലോകത്തെവിടെ ഇന്ത്യന്‍ ടിം കളിച്ചാലും കാണാന്‍ പോകുന്ന സുധീരിന് ടിം മാനേജ്മെന്‍റാണ്  പാസ് നല്‍കുന്നത്.  
 
കളി നടക്കുമ്പോള്‍ കയ്യിലുള്ള ഇന്ത്യന്‍ പതാക വീശി ശംഖുനാഥം മുഴക്കിക്കൊണ്ടിരിക്കും. മാസ്റ്റര്‍ ബ്ളാസ്റ്റര്‍ ടീമിലില്ല എന്നതാണ് സുധീറിന്‍റെ ഏറ്റവും വലിയ ദുഖം. സച്ചിന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നതിന്‍ മുന്‍പ് അദ്ദേഹത്തെ കണ്ടിരുന്നു. പക്ഷേ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് മാധ്യമങ്ങളിലുടെ അറിഞ്ഞപ്പോള്‍ താന്‍ തകര്‍ന്നു പോയെന്നും സുധീര്‍ പറയുന്നു.

പങ്കെടുത്ത ഏകദിനങ്ങളുടെ എണ്ണത്തില്‍ സുധീര്‍ ഡബിള്‍ സെഞ്ച്വറി തികച്ചു കഴിഞ്ഞു. ഇന്ത്യന്‍ ടീമിന് ആവേശം പകരുന്ന സൂധീറിന്‍റെ ഇരുന്നൂറ്റിയൊന്നാമത്തെ മല്‍സരമാണ് കൊച്ചിയിലേത്. 17 ട്വന്‍റി-20, മത്സരങ്ങള്‍ക്കും ഇന്ത്യന്‍ ടീമിനൊപ്പം ഇയാള്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. 

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES