കൊച്ചി: ടീം ഇന്ത്യയുടെ വിജയഗാഥക്ക് കൊച്ചിയില്‍ തുടക്കമാകുമെന്ന് മലയാളി താരം ശ്രീശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയോടെ ടീമില്‍ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത്. ശ്രീശാന്തും കേരള രഞ്ജി താരം സന്ദീപ് വാരിയറും നെറ്റ്സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഇന്ന് പന്തെറിഞ്ഞു.
റണ്ണൊഴുകുന്ന പിച്ചാണ് കൊച്ചിയിലേതെന്ന് ശ്രീശാന്ത് പറഞ്ഞു. മികച്ച റണ്‍സ് ഇന്ത്യന്‍ താരങ്ങളുടെ ബാറ്റില്‍നിന്ന് പ്രതീക്ഷിക്കാം. ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഇന്ത്യ സ്വന്തമാക്കുമെന്ന് ശ്രീശാന്ത് ഉറപ്പ് പറയുന്നു. നെറ്റ്സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കുനേരെ മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തില്‍കൂടിയാണ് ഈ മലയാളി താരം. പലപ്പോഴും ബാറ്റ്സ്മാരെ ബീറ്റ് ചെയ്യാനായി. വരുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കുകയാണ് ലക്ഷ്യം. അതിനായുള്ള കഠിന പരിശ്രമത്തിലാണ് മലയാളികളുടെ സ്വന്തം ശ്രീ.
കേരള രഞ്ജി താരം സന്ദീപ് വാരിയറും ഇന്ന് നെറ്റ്സില്‍ പന്തെറിയാന്‍ എത്തിയിരുന്നു. സന്ദീപിനും ബാറ്റ്സ്മാന്‍മാരെ ബീറ്റ് ചെയ്യാനായി. ഉയരക്കൂടുതലുള്ള ഇംഗ്ലീഷ് ബൗളര്‍മാരെ നേരിടുമ്പോള്‍ സ്വീകരിക്കേണ്ട ഗൃഹപാഠത്തിനായാണ് സന്ദീപിനോട് കൊച്ചിയിലെത്താന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ കളി എവിടെ നടന്നാലും അവിടെയെല്ലാം ദേഹത്ത് ഇന്ത്യന്‍ പതാക വരച്ചെത്തുന്ന സുധീര്‍കുമാര്‍ ഗൗതം കാണികള്‍ക്ക് ആവേശം പകരാന്‍ കൊച്ചിയിലുമെത്തിയിട്ടുണ്ട്.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home