സ്കൂട്ടറില്‍ ബസിടിച്ച് സഹോദരിമാര്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍ വടക്കാഞ്ചേരിക്കടുത്ത് പാറളിക്കാടില്‍ സ്കൂട്ടറില്‍ ബസിടിച്ച് സഹോദരിമാര്‍ മരിച്ചു. വടക്കാഞ്ചേരി പൊന്‍പാടത്ത് തോമസിന്‍റെ മക്കളായ സോമിയ, സിലിയ എന്നിവരാണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സോമിയയെ സിലിയ സ്കൂട്ടറില്‍ സ്കൂളില്‍ നിന്നും കൊണ്ടുവരുമ്പോ‍ഴാണ് അപകടം. വടക്കാഞ്ചേരിയില്‍ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന ചിറക്കല്‍ ബസ് സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു..ബസിനടിയില്‍ പെട്ട കുട്ടികള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അമിതവേഗതയിലായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ തൃശൂര്‍ വടക്കാഞ്ചേരി പാത ഉപരോധിച്ചു. നാട്ടുകാര്‍ ബസ് കത്തിക്കാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ത്തിന് കാരണമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. സംഭവത്തില്‍ പ്രതിഷേധിച്ച് വടക്കാഞ്ചേരിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES