ഇന്ത്യ ബാറ്റിങ് തുടങ്ങി

 

കൊച്ചി: കളിയാരവങ്ങളുടെ 'യുദ്ധഭൂമി'യില്‍ പോരാട്ടത്തിന് തുടക്കം. ക്രിക്കറ്റിന്റെ പൂരലഹരിയിലായ കൊച്ചിയില്‍ ആവേശഭരിതരായ ആരാധകരെ സാക്ഷിനിര്‍ത്തി ലോക ചാംപ്യന്‍മാരായ ഇന്ത്യ ബാറ്റിങ് തുടങ്ങി. ടോസ് നേടിയ ഇന്ത്യ ബാറ്റിങാണ് തെരഞ്ഞെടുത്തത്.

ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പരയും പാക്കിസ്ഥാനോട് ഏകദിന പരമ്പരയും തോറ്റ ഇന്ത്യക്ക് കഷ്ടകാലം നീങ്ങാന്‍ ഇന്ന് വിജയം അനിവാര്യമാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്നും പരാജയപ്പെട്ടാല്‍ കനത്ത സമ്മര്‍ദ്ദമാവും അഭിമുഖീകരിക്കേണ്ടിവരിക. എന്നാല്‍, രാജ്കോട്ടില്‍ നേടിയ ജയം ഇംഗ്ലണ്ടിന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. തോല്‍വിയുടെ കയ്പ്പുനീരു കുടിച്ച ഇന്ത്യ കൊച്ചിയിലൂടെ തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ബാറ്റിങ് പിച്ചായി വിലയിരുത്തുന്ന കൊച്ചിയില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാവും മുന്‍തൂക്കമെന്നാണ് വിലയിരുത്തല്‍. ബോള്‍ ടേണ്‍ ചെയ്യുന്നതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ ഏറെ വിയര്‍ക്കേണ്ടി വരും.
ഇന്ത്യന്‍ നിരയില്‍ ചെറിയ മകഴിഞ്ഞ തവണ കളിച്ചിരുഅശോക് ഡിണ്ഡയെ മാറ്റി പകരം ഷമി അഹമ്മദ് എന്നാല്‍, മഞ്ഞു വീഴ്ചയുണ്ടായാല്‍ ഇതാവില്ല അവസ്ഥ.

പ്രിയതാരങ്ങളുടെ പ്രകടനം നേരില്‍ കാണാന്‍ ആരാധകര്‍ രാവിലെ മുതല്‍ കൊച്ചിയിലേക്ക് പ്രവഹിക്കുകയായിരുന്നു. നിരവധി പ്രമുഖരും ഇതിലുള്‍പ്പെടുന്നു.

ബൌളര്‍മാര്‍ ഫോമിലല്ലാത്തതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നം. മറുവശത്ത് ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൌളര്‍മാര്‍ മികച്ച ഫോമിലാണ്. ട്രെഡ്വെല്‍ ഉജ്വലമായ പ്രകടനത്തിലൂടെ ഇന്ത്യക്ക് വന്‍ ഭീഷണിയാണുയര്‍ത്തുന്നത്.

ബാറ്റിങ്ങില്‍ വിരാട് കോഹ്ലിയുടെ മങ്ങിയ പ്രകടനം ഇന്ത്യന്‍ നിരക്ക് വെല്ലുവിളിയാണ്. യുവരാജിലാണ് ആരാധകരുടെ മുഴുവന്‍ പ്രതീക്ഷകളും. ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ അലറ്റ്സര്‍ കുക്ക്, കെവിന്‍ പീറ്റേഴ്സണ്‍, ഇയാന്‍ ബെല്‍ എന്നിവര്‍ ഉജ്വല ഫോമിലാണ്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES

Related Articles