ദില്ലി: പാകിസ്ഥാന് പ്രകോപിപ്പിക്കുമ്പോഴും ഇന്ത്യ സംയമനം പാലിക്കുകയാണെന്ന് ഉത്തരമേഖല സൈനിക കമാന്റര്‍ ലെ.ജനറല്‍ കെ ടി പര്‍നായിക്. ഫ്ലാഗ് മീറ്റിംഗിന് ശേഷവും പാകിസ്ഥാന് മൂന്ന് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും അദ്ദേഹം അറിയിച്ചു. ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറുന്നത് പാകിസ്ഥാന്റെ സ്ഥിരം ശൈലിയാണ്. യുദ്ധം ഉണ്ടായാല്‍ അത് പാകിസ്ഥാന് ഗുണം ചെയ്യില്ല. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പര്‍നായിക് പറഞ്ഞു.
പാകിസ്ഥാന് ശക്തമായ മറുപടി നല്‍കണമെന്ന് ബിജെപി നേതാക്കള്‍ ദേശീയ സുരക്ഷ ഉപദേഷ്ട്ടവിനോട് ആവശ്യപ്പെട്ടു.
അതിര്‍ത്തിയില്‍ പാകിസ്ഥാന് നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന് ഉത്തരമേഖല സൈനിക കമാന്റര്‍ ലെ. ജ. കെ ടി പര്‍നായിക് വിശദീകരിച്ചു. ഇന്നലെ ഫ്ലാഗ് മീറ്റിംഗ് കഴിഞ്ഞിട്ടും 3 തവണ വെടിവെയ്പുണ്ടായി.
ബൈറ്റ്
ഇതിനിടെ ദേശീയ സുരക്ഷ ഉപദേഷ്ട്ടാവ് ശിവശങ്കര്‍ മേനോന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജിന്റെ വസതിയിലെത്തി അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. ചര്‍ച്ചയില്‍ രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലിയും പങ്കെടുത്തു.ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കണമെന്ന ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്ത്യ ഏത് തീരുമാനമെടുത്താലും പിന്തുണക്കുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്കി.
എന്നാല്‍ പ്രതിപക്ഷം യുദ്ധവെറി അവസാനിപ്പിക്കണമെന്ന് മന്ത്രി മനീഷ് തിവാരി ആവശ്യപ്പെട്ടു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home