പാകിസ്ഥാനുമായി ബന്ധം സുഗമമാകില്ലെന്ന് പ്രധാനമന്ത്രി

ദില്ലി: സൈനികര്‍ക്ക് നേരെ ഉണ്ടായ ക്രൂരതക്ക് ശേഷം പാകിസ്ഥാനുമായി പഴയ രീതിയില്‍ ബന്ധം സുഗമമാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. പാകിസ്ഥാന്‍ എന്ത് നടപടി സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും സമാധാന ചര്‍ച്ചകളുടെ ഭാവിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ രണ്ട് സൈനികര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതിന് ഒരാഴ്ചക്ക് ശേഷമാണ് പ്രധാനമന്ത്രി ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയ പാകിസ്ഥാന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ല. രണ്ട് ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ക്രൂരത കാട്ടിയ ശേഷം പഴയ രീതിയില്‍ ബന്ധം മുന്നോട്ട് പോകാന്‍ കഴിയില്ല. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന രാവിലെയാണ് ഉത്തരമേഖല സൈനിക കമാന്‍ഡര്‍ ലഫ് ജന. കെ ടി പര്‍നായിക് വിശദീകരിച്ചത്. ഇന്നലെ ഫ്ലാഗ് മീറ്റിംഗ് കഴിഞ്ഞിട്ടും 3 തവണ വെടിവെയ്പുണ്ടായി.

യുദ്ധം ഉണ്ടായാല്‍ അത് പാകിസ്ഥാന് ഗുണം ചെയ്യില്ല. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പര്‍നായിക് പറഞ്ഞു.ഇതിനിടെ ദേശീയ സുരക്ഷ ഉപദേഷ്ട്ടാവ് ശിവശങ്കര്‍ മേനോന്‍ പ്രതിപക്ഷനേതാവ് സുഷമ സ്വരാജിന്റെ വസതിയിലെത്തി അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. ചര്‍ച്ചയില്‍ രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റിലിയും പങ്കെടുത്തു. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കണമെന്ന ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്ത്യ ഏത് തീരുമാനെടുത്താലും പിന്‍തുണക്കുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കി.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES