ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്ന് അക്രം

Asianet News Exclusive: കൊച്ചി: ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്താനാകുമെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ വസീം അക്രം. ശ്രീശാന്തിന് ഇന്ത്യക്കായി കളിക്കാനുള്ള പ്രതിഭയുണ്ട്. ടെസ്റ്റില്‍ മാത്രമായി ഒതുങ്ങേണ്ട ബൗളറാണ് ശ്രീശാന്തെന്ന് കരുതുന്നില്ലെന്നും ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിന മത്സരത്തിന്റെ കമന്റേറ്ററായി കൊച്ചിയിലെത്തിയ അക്രം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മികച്ച പേസും സ്വിംഗും ഉള്ള ബൗളറെന്ന നിലയ്ക്ക് ഏതു തരത്തിലുള്ള ക്രിക്കറ്റിനും ശ്രീശാന്ത് അനുയോജ്യനാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ച് ഫോമും ശാരീരികക്ഷമതയും തെളിയിച്ചാല്‍ ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താവുന്നതേയുള്ളൂവെന്നും ഐഎപിഎല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് കോച്ചു കൂടിയായ അക്രം പറഞ്ഞു. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ഇഷാന്ത് ശര്‍മയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രകടനത്തില്‍ താന്‍ തൃപ്തനല്ലെന്നും പിഴവുകള്‍ തിരുത്തി ഇഷാന്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അക്രം വ്യക്തമാക്കി.

ധോണിക്ക് ബാറ്റിംഗ് ഓര്‍‍ഡറില്‍ നാലാമനായി ഇറങ്ങണമെന്ന അഭിപ്രായം തനിക്കില്ലെന്നും അക്രം വ്യക്തമാക്കി. വിക്കറ്റ് കീപ്പിംഗ് കൂടി ചെയ്യുന്നതിനാല്‍ ധോണി ആറാം നന്പറില്‍ ബാറ്റിംഗിനിറങ്ങുന്നത് തന്നെയാണ് ഉചിതം. 1999ല്‍ പാക്കിസ്ഥാന്‍ ടീമിനൊപ്പം കൊച്ചിയിലെത്തിയതിന്റെ ഓര്‍മകള്‍ പങ്കുവെച്ച അക്രം അന്നു കൊച്ചിയിലെ കാണികളില്‍ കണ്ട ആവേശത്തിന് ഇപ്പോഴും കുറവൊന്നുമില്ലെന്നും വ്യക്തമാക്കി. കൊച്ചിയിലെ ചൂട് അല്‍പം കൂടുതലാണെങ്കിലും ക്രിക്കറ്റിന് പറ്റിയ കാലാവസ്ഥയാണെന്നും അക്രം വ്യക്തമാക്കി.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES

Related Articles