ട്രെയിനില്‍ നിന്ന് പുഴയില്‍ വീണ അമ്മയുടെയും മകന്‍റെയും മൃതദേഹം കണ്ടെടുത്തു

കോഴിക്കോട്: മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്സില്‍ നിന്നും പുഴയിലേക്ക് വീണ അമ്മയുടെയും മകന്‍റെയും മൃതദേഹം കിട്ടി. രണ്ടാമത്തെ മകനായുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് കോട്ടൂളി സ്വദേശിയായ ബ്രിജുലയും രണ്ട് കുട്ടികളും ഫറോക്ക് പുഴയില്‍ വീണത്. കഴിഞ്ഞ ദിവസം രാത്രിയാണ് ബ്രിജുലയും രണ്ട് കുട്ടികളും ഓടുന്ന ട്രെയിനില്‍ നിന്ന് ഫെറോക്ക് പുഴയിലേക്ക് വീണത്.
വാതിനലടുത്തേക്ക് ഓടിയ നാലുവയസ്സായ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിെട കയ്യിലുണ്ടായിരുന്ന രണ്ടുവയസ്സുകാരനൊപ്പം പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് സഹയാത്രിക പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ എങ്ങനെയാണ് വീണത് എന്നതിന്‍റെ വിശദാംശങ്ങള്‍ ലഭ്യാമാകുന്നതേയുള്ളൂ. കോഴിക്കോട് നിന്നും കയറിയ യുവതിയുടെ ബാഗില്‍ നിന്ന് തൃശൂരിലേക്കുള്ള ടിക്കറ്റ് കണ്ടെടുത്തിട്ടുണ്ട്.

കോഴിക്കോട് കോട്ടൂളിയില്‍ താമസിക്കുന്ന ചിന്തു ഡൊമിനിക്കിന്‍റെ ഭാര്യയാണ് മരിച്ച ബ്രിജുല. കോഴിക്കോട് കമ്മത്ത് ലൈനില്‍ സ്വര്‍ണ്ണപ്പണിക്കാരനായ ചിന്തു ഡൊമനിക്ക് അഞ്ചുമാസമായി കോട്ടൂളിയിലെ വാടകവീട്ടിലാണ് താമസം. ബ്രിജുല കോയമ്പത്തൂര്‍ സ്വദേശിയാണ്.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES