ദില്ലി: മൂവായിരത്തോളം അധ്യാപകരുടെ നിയമനത്തില്‍ അഴിമതി കാണിച്ചുവെന്നാരോപിച്ച് ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാലയെ അറസ്റ്റ് ചെയ്തു. മകന്‍ അജയ് ചൗതാലയെയും ഇതേ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ദില്ലി കോടതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ഇരുവരെയും ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 22നാണ് ശിക്ഷ വിധിക്കുക. 2008ലാണ് സി ബി ഐ ചൗതാലക്കും മറ്റ് 54 പേര്‍ക്കുമെതിരെ അഴിമതിക്കുറ്റം ചുമത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രത്യേക സിബിഐ കോടതി ജഡ്ജി വിനോദ് കുമാറാണ് ചൗതാലയെയും മകനെയും റിമാന്‍ഡ് ചെയ്തത്. ആകെയുണ്ടായിരുന്ന 62 പ്രതികളില്‍ ആറുപേര്‍ അന്വേഷണം നടക്കുന്നതിനിടെ മരണപ്പെട്ടിരുന്നു. ഒരാളെ കോടതി വെറുതെവിട്ടിരുന്നു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home