കൊച്ചിക്കായലില്‍ ചൂണ്ടയെറിഞ്ഞ് ധോണിയും സംഘവും

കൊച്ചി: രണ്ടാം ഏകദിനത്തിനെത്തിയ ഇംഗ്ലണ്ട് പരിശീലനത്തിന് ശേഷമുള്ള കൂടുതല്‍ സമയവും ഹോട്ടല്‍ മുറിയിലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമാവട്ടെ ഉല്ലാസ യാത്രകള്‍ക്കും സമയം കണ്ടെത്തി. കൊച്ചിക്കായലില്‍ ടീം ഇന്ത്യ നടത്തിയ ബോട്ട് യാത്രയുടെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.


കൊച്ചിയുടെ സ്വന്തം കായല്‍ക്കാഴ്ചകളില്‍ മുഴുകിയായിരുന്നു ടീം ഇന്ത്യയുടെ സായാഹ്നം. ചൂണ്ടയെറിഞ്ഞും ക്വിസ് മത്സരം കളിച്ചും ചെലവഴിച്ചത് രണ്ടര മണിക്കൂര്‍. കൊച്ചിക്കായലിന്‍റെ ആഴങ്ങളില്‍ ആദ്യം ചൂണ്ടയെറിഞ്ഞത് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. ഏറെ നേരം ശ്രമിച്ചിട്ടും മീനിനെ കിട്ടിയില്ല. പിന്നെ വിരാട് കോഹ് ലിയും ധോണിക്കൊപ്പം കൂടി.

ആദ്യ ശ്രമങ്ങളില്‍ പാളിയെങ്കിലും ഇത്തവണ മീന്‍ പിടിക്കുമെന്ന ഉറച്ച വാശിയിലാണ് നായകന്‍. ഇതൊക്കെ ഞാനെത്ര കണ്ടതാണെന്നപോലെ ധോണി ചൂണ്ടയെറിഞ്ഞു. പക്ഷേ അടവുകള്‍ പിഴച്ചെന്ന് മാത്രം. മീനൊന്നും കിട്ടിയില്ല. ധോണിയുടെ തന്ത്രങ്ങള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റയര്‍ കുക്കിന് മുന്‍കൂട്ടി കാണാന്‍ പറ്റിയില്ലെങ്കിലും കൊച്ചിക്കായലിലെ മീനുകള്‍ അതൊക്കെ നേരത്തെ മനസ്സിലാക്കിയിരുന്നു.

മീനിനായി പല ചൂണ്ടകള്‍ കായലിലേക്ക് നീണ്ടു. വിക്കറ്റ് വീഴ്ത്താന്‍ ഇതിലും എളുപ്പമാണെന്നായിരുന്നത്രേ ഇഷാന്ത് ശര്‍മ്മയുടെ നിരാശയില്‍ കുതിര്‍ന്ന വാക്കുകള്‍. നത്തോലിയെപ്പോലും കിട്ടാതെ വന്നപ്പോള്‍ ടീം ഇന്ത്യ ക്വിസ് മത്സരത്തിലേക്ക് കടന്നു.

ആകെ അഞ്ച് ടീമുകള്‍. ധോണിയുടേയും ഗംഭീറിന്റെയും യുവ രാജിന്‍റേയും നേതൃത്വത്തിലായിരുന്നു ടീമുകള്‍. ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ചും വീഡിയോ അനലിസ്റുമായിരുന്നു ക്വലിസായിരുന്നു ക്വിസ് മാസ്റ്റര്‍. കേരളത്തിന്‍റെ തലസ്ഥാനമേതെന്നായിരുന്നു ആദ്യ ചോദ്യം. ചോദ്യോത്തരങ്ങള്‍ക്കൊടുവില്‍ 600 പോയിന്റുമായി ധോണിയുടെ ടീം ജേതാക്കളായി.

താജ് വിവാന്റ ഹോട്ടലിലെ ജെട്ടിയില്‍നിന്ന് വൈകിട്ട് നാലരയ്ക്കാരംഭിച്ച ബോട്ട് യാത്ര അവസാനിച്ചത് 7 മണിക്കാണ്. ഒരിക്കലും മറക്കാനാവാത്തൊരു സായാഹ്നം ടീം ഇന്ത്യക്ക് സമ്മാനിക്കാന്‍ അങ്ങനെ നമ്മുടെ കൊച്ചിക്കായലിനുമായി.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES