തിരുവനന്തപുരം: സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നടത്തിവന്ന മിച്ചഭൂമി സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഭൂരഹിതരായവര്‍ക്ക് ഭൂമിക്കായി അപേക്ഷ നല്‍കാന്‍ ഒരവസരം കൂടി നല്‍കുമെന്നും ഭൂമിവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
പതിനാറ് ദിവസം നീണ്ട സമരമാണ് ഒത്തുതീര്‍പ്പായത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനായി സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. കോടതിയില്‍ കെട്ടിക്കി ടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കും. നിയമവിരുദ്ധമായി വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കുടില്‍കെട്ടി സമരം തുടങ്ങിയ 129 കേന്ദ്രങ്ങളില്‍നിന്ന് സമരക്കാര്‍പിന്‍വാങ്ങും. ഇവര്‍ക്കും ഭൂമിക്കായി അപേക്ഷ നല്‍കാന്‍ അവസരം കൊടുക്കും. സമരത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസ് എടുക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home