ലണ്ടന്‍: നിഗൂഢ ചിഹ്നങ്ങളുടെ കുരുക്കഴിക്കാന്‍ റോബര്‍ട്ട് ലാങ് ഡണ്‍ വീണ്ടും വരുന്നു. ലോകം കീഴടക്കിയ ഡാവിഞ്ചി കോഡിനും ലോസ്റ്റ് സിംബലിനുംശേഷം ലാങ്ഡണ്‍ കുരുക്കഴിക്കാനിരിക്കുന്നത് ദാന്തെയുടെ വിഖ്യാത കൃതി ഡിവൈന്‍ കോമഡിയുടെ ആദ്യ ഭാഗമായ ഇന്‍ഫേര്‍ണോ'യുടേതാണ്.
ഡാവിഞ്ചി കോഡിലൂടെ ലോകമെങ്ങും വായനക്കാരെ ദുരൂഹതയുടെ പ്രാചീന വഴികളിലേക്ക് നയിച്ച പ്രമുഖ നോവലിസ്റ്റ് ഡാന്‍ ബ്രൌണിന്റെ പുതിയ നോവലിന് ഇന്‍ഫേര്‍ണോ എന്നു തന്നെയാണ് പേര്. ഡാവിഞ്ചികോഡില്‍ നഷ്ട ചിഹ്നങ്ങള്‍ സാഹസികമായി കണ്ടെത്തിയ നായകന്‍ ഹാര്‍വാര്‍ഡ് പ്രൊഫസര്‍ റോബര്‍ട്ട് ലാങ് ഡണ്‍ തന്നെയാണ് ഇന്‍ഫേര്‍ണോയിലും ദുരൂഹതകള്‍ വായിച്ചെടുക്കുക.
മെയ് 14ന് പുസ്തകം പുറത്തിറങ്ങുമെനന് പ്രസാധകര്‍ അറിയിച്ചു. പുസ്തകത്തിന്റെ വിവരം ഡാന്‍ ബ്രൌണ്‍ തന്നെയാണ് ലോകത്തെ അറിയിച്ചത്. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മാധ്യമങ്ങളിലൂടെയാണ് പുസ്തകത്തിന്റെ വിവരങ്ങള്‍ ഡാന്‍ ബ്രൌണ്‍ പങ്കുവെച്ചത്. ഈ പുസ്തകത്തിലൂടെ പുതിയ നിഗൂഢതകളിലേക്കും രഹസ്യ വഴികളിലേക്കും വായനക്കാരനെ എത്തിക്കാനാണ് തന്റെ ശ്രമമെന്ന് ഡാന്‍ ബ്രൌണ്‍ പറഞ്ഞു.
2009ല്‍ പുറത്തിറങ്ങിയ '' ലോസ്റ്റ് സിംബലാണ് ഡാന്‍ ബ്രൌണിന്റെ അവസാന നോവല്‍. വിപണിയില്‍ വന്‍ ചലനം സൃഷ്ടിച്ച ഈ നോവലിലും നായകന്‍ റോബര്‍ട്ട് ലാങ്ഡണ്‍ തന്നെയാണ്. തൊട്ടുമുമ്പിറങ്ങിയ ഡാവിഞ്ചി കോഡ്, എയ്ഞ്ചല്‍സ് ആന്റ് ഡെമണ്‍സ്, ഡിസപ്ഷന്‍ പോയിന്റ്, ഡിജിറ്റല്‍ ഫോര്‍ട്രസ് എന്നിവയും ലോകമാകെ ആരാധകരെ സൃഷ്ടിച്ചിരുന്നു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home