ഡ്രീംലൈനര്‍ വിമാനങ്ങള്‍ പിന്‍വലിച്ചു

ദില്ലി: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡിജിസഎ നിര്‍ദ്ദേശം നല്‍കി. വിമാനങ്ങളില്‍ സുരക്ഷാവീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജപ്പാനിലെ ഓള്‍ നിപ്പോണ്‍ എയര്‍വേസ്, ജപ്പാന്‍ എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളുടെ ഡ്രീം ലൈനര്‍ വിമാനങ്ങളിലാണ് പ്രധാനമായും തകരാര്‍ കണ്ടെത്തിയത്.

ഒരു വിമാനത്തില്‍ ഇന്ധന ചോര്‍ച്ച കണ്ടെത്തുകയും, മറ്റൊരു വിമാനത്തിലെ കോക്ക്പിറ്റിലെ ജനലിന്‍റെ ചില്ല് പൊട്ടുകയും, മൂന്നാമതൊന്നില്‍ ഷോട്ട് സര്‍ക്യൂട്ടും ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് ജപ്പാന്‍ ഡ്രീംലൈനര്‍ വിഭാഗത്തില്‍പ്പെട്ട 24 വിമാങ്ങളും സര്‍വീസ് നടത്തേണ്ടെന്ന് തീരുമാനിച്ചു. അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നടത്തിയ പരിശോധനക്ക് ശേഷം ഒരേ സമയത്ത് ബോയിംഗ് നല്‍കിയ 50 വിമാനങ്ങളും സര്‍വീസില്‍നിന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഈ സാഹചര്യത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഉടന്‍ വിമാനങ്ങള്‍ സര്‍വീസില്‍നിന്ന് പിന്‍വലിച്ചത്. പാരിസ് ഫ്രാങ്കഫര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകളും ചില ആഭ്യന്തര സര്‍വീസുകളുമാണ് ഇന്ത്യയുടെ ആറ് ഡ്രീംലൈനറുകള്‍ നടത്തിക്കൊണ്ടിരുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അമേരിക്കന്‍ വ്യോമയാന റെഗുലേറ്റര്‍ നല്‍കിയിരിക്കുന്ന എല്ലാ സുരക്ഷാ കടമ്പകളും കടന്ന ശേഷമേ ഡ്രീംലൈനറിന് ഇനി പറക്കാനാകു.

 

 

 

 

 

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES