ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിനു കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ

ദില്ലി: ഭരണപ്രതിസന്ധി തുടരുന്ന ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിനു കേന്ദ്രമന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തു. ആഭ്യന്തരമന്ത്രാലയത്തിന്റെയും ജാര്‍ഖണ്ഡ് ഗവര്‍ണറുടെയും ശുപാര്‍ശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

ജനുവരി എട്ടിനു അര്‍ജുന്‍ മുണ്ടെ നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ഷിബു സോറന്റെ ജെഎംഎം പിന്‍വലിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപം കൊണ്ടത്. ബിജെപി സര്‍ക്കാര്‍ നിലംപതിച്ചതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു സമവായശ്രമങ്ങളൊന്നും നടന്നിരുന്നില്ല.

ഒരു പാര്‍ട്ടിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാത്തതേത്തുടര്‍ന്നാണ് രാഷ്ട്രപതി ഭരണത്തിനു സംസ്ഥാന ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്. ഗവര്‍ണര്‍ സെയ്ദ് അഹമ്മദ് നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ ആഭ്യന്തരമന്ത്രാലയം കുറിപ്പ് തയാറാക്കിയിരുന്നു. ഇതാണ് ഇന്ന് നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിനു മുന്നില്‍വച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ രാഷ്ട്രപതി ഭരണത്തിനു അനുകൂലമായി യോഗം തീരുമാനമെടുക്കുകയായിരുന്നു. നേരത്തെ രണ്ടു തവണ ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.

 

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES