ഡീസല്‍ വില എല്ലാ മാസവും 50 പൈസ കൂടും

ദില്ലി: ഡീസലിന്റെ വില മാസന്തോറും കൂട്ടാന്‍ എണ്ണകമ്പനികള്‍ തീരുമാനിച്ചു. വില നിയന്ത്രണം നീക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിറകെയാണ് എണ്ണകമ്പനികളുടെ നടപടി. ഡീസല്‍ വിലയില്‍ 50 പൈസ നാളെ(വെള്ളിയാഴ്ച) കൂടും. സബ്സിഡിയുള്ള പാചക വാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്ന് ഒമ്പത് ആക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതിനിടെ പെട്രോളിന്‍റെ വിലയില്‍ 25 പൈസ എണ്ണകമ്പനികള്‍ കുറച്ചിട്ടുണ്ട്.

നഷ്ടത്തില്‍ ഡീസല്‍ വില്ക്കുന്നതുകൊണ്ട് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 178491 കോടി രൂപയുടെ വരുമാനനഷ്ടമാണ് പൊതുമേഖലാ എണ്ണകമ്പനികളുടെ അവകാശവാദം. ഈ നഷ്ടം ചെറിയ നിരക്കില്‍ വില വര്‍ദ്ധിപ്പിച്ചുകൊണ്ട് ഘട്ടംഘട്ടമായി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇതുപ്രകാരമാണ് എല്ലാ മാസവും 50 പൈസ വീതം ഡീസല്‍ വില എണ്ണക്കമ്പനികള്‍ കൂട്ടുന്നത്. മാസത്തില്‍ ഒരു രൂപ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു എണ്ണകമ്പനികളുടെ ആവശ്യം. എന്നാല്‍ അതിന് അനുമതി നല്കിയില്ല. നിലവില്‍ ഡീസലിന് നല്കിവരുന്ന സബ്സിഡി പൂര്‍ണമായും ഒഴിവാകുന്നതുവരെ വില വര്‍ദ്ധന തുടരും.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് വില കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ഡീസല്‍ വില കൂട്ടാനുള്ള തീരുമാനം മാറ്റിവെക്കണമെന്ന അഭിപ്രായമാണ് കേന്ദ്ര മന്ത്രിസഭയില്‍ പലരും ഉന്നയിച്ചത്. എന്നാല്‍ ധനകമ്മി കുറക്കാന്‍ ഡീസലിന്റേതടക്കമുള്ള സബ്സിഡികള്‍ വെട്ടിക്കുറക്കണമെന്ന നിലപാടില്‍ ധനമന്ത്രി പി.ചിദംബരം ഉറച്ചുനിന്നു. പ്രധാനമന്ത്രിയും അതിന് പിന്തുണ നല്കി. ഇതോടെയാണ് വില നിയന്ത്രണം നീക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്കുകയായിരുന്നു.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES