ഷിക്കാഗോ: നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനായ തഹാവൂര്‍ ഹുസൈന്‍ റാണയ്ക്ക് 14 വര്‍ഷം തടവ് ശിക്ഷ. ഡെന്‍മാര്‍ക്ക് പത്രസ്ഥാപനത്തിന് നേരെ ഭീകരാക്രമണത്തിനായി ആയുധങ്ങള്‍ വിതരണം ചെയ്ത കേസിലാണ് ഷിക്കാഗോ കോടതിയുടെ വിധി. പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരനാണ് തഹാവൂര്‍ റാണ. റാണയ്ക്ക് 30 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. മുംബയ് ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരനുമാണ് റാണ.
ഡെന്‍മാര്‍ക്ക് പത്രസ്ഥാപനമായ ജിലാന്‍റ് പോസ്റ്റ് ആക്രമിക്കുന്നതിന് ലഷ്കര്‍-ഇ-തൊയ്ബയ്ക്ക് റാണ ആയുധങ്ങള്‍ വിതരണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനാണ് പത്രത്തിന്റെ ഓഫീസ് ആക്രമിക്കാന്‍ റാണയും ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും ചേര്‍ന്ന് പദ്ധതിയിട്ടത്. കേസില്‍ 2009 ഒക്ടോബറിലാണ് റാണ അറസ്റ്റിലായത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home