ദില്ലി: ഡീസലിനും പാചകവാതകത്തിനും വില വര്‍ദ്ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചതാണിക്കാര്യം. ഡീസല്‍ ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് കഴിഞ്ഞ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ഡീസലിന് നിലവിലുള്ള സബ്സിഡി തീരുന്നത് വരെ എല്ലാ മാസവും 50 പൈസ വീതം കൂട്ടാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ വിലവര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
പാചകവാതക സിലിണ്ടറിനും വില കൂട്ടിയിട്ടുണ്ട്. സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറുകള്‍ക്ക് 46.50 രൂപയാണ് കൂട്ടിയത്. അതേസമയം പെട്രോള്‍ ലിറ്ററിന് 25 പൈസ കുറച്ചിട്ടുണ്ട്. ഡീസലിന്‍റെ വില നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇനിമുതല്‍ പെട്രോളിന്‍റെ വില നിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കായിരിക്കും. ഡീസലിന് വിലവര്‍ദ്ധിക്കുന്നതോടെ പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home