കാന്‍സര്‍ തടയാന്‍ ഗ്രീന്‍ ടീ ഉത്തമമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ഗ്രീന്‍ ടീയുടെ ഔഷധഗുണം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തീര്‍ന്നില്ല ഗ്രീന്‍ ടീ വിശേഷങ്ങള്‍. ഗ്രീന്‍ ടീയുടെ ഉപയോഗം അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഗ്രീന്‍ടീയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്കളാണ് ഇതിന് സഹായിക്കുന്നത്.അതിനാല്‍ രാവിലെയും വൈകിട്ടും രാത്രിയും ഓരോ കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കാന്‍ ഗ്രീന്‍ടീ സഹായിക്കുന്നു.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു. ഗ്രീന്‍ടീ ഇലയോ പൊടിയോ രാത്രി മുഴുവന്‍ ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കുക. ഇതില്‍ രണ്ടോ മൂന്നോ തുള്ളി ചെറുനാരങ്ങാനീര് ചേര്‍ക്കുക. രാവിലെ വെറും വയറില്‍ ഇത് കുടിയ്ക്കുന്നത് കൊഴുപ്പ് കുറയാന്‍ സഹായകമാണ്.
ഈ പാനീയം വിശപകറ്റാനും, ഉന്‍മേഷം ലഭിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയുന്നതുവഴി ഹ്യദയാഘാത സാധ്യതയും കുറയുന്നു. ഗ്രീന്‍ടീ ശരീരത്തിന്‍റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മ സംരക്ഷണത്തിലും ഗ്രീന്‍ടീയ്ക്ക് പ്രധാന പങ്കുണ്ട്. മുഖക്കുരു തടയാനും പ്രായദൈര്‍ഘ്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ഗ്രീന്‍ടീ. അല്‍ഷിമേഴ്സ് തടയാന്‍ ഗ്രീന്‍ടീ സഹായിക്കുമത്രേ.
ഗ്രീന്‍ ടീയുടെ പോഷകഗുണങ്ങളെ കുറിച്ച് കണ്ടുകഴിഞ്ഞു. എന്നാല്‍ ഗ്രീന്‍ ടീയുടെ ശരിയല്ലാത്ത ഉപയോഗം ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.ഗ്രീന്‍ ടീ തയ്യാറാക്കിയ ഉടനെ തന്നെ കുടിക്കുക. കൂടുതല്‍ സമയം വെച്ചിരുന്നാല്‍ ഇതിലെ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും നഷ്ടമാകും. വെറും വയറ്റില്‍ ഗ്രീന്‍ടീ കുടിക്കരുത്. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രം ഗ്രീന്‍ ടീ കുടിക്കുക. ഗ്രീന്‍ ടീയും മരുന്നുകളും ഒരുമിച്ച് കഴിക്കാന്‍ പാടില്ല. ഇത് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കും. ഗ്രീന്‍ ടീയില്‍ കൂടുതല്‍ കഫീനും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ദഹനക്കേട്, ഉറക്കക്കുറവ്, ഹ്യദയത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവ ഗ്രീന്‍ ടീയുടെ അമിത ഉപയോഗം മൂലം ഉണ്ടാകും . കഫീന്‍ അടങ്ങിയതു കൊണ്ട് ഗ്രീന്‍ ടീ ദിവസം രണ്ടു മൂന്നു കപ്പില്‍ കൂടുതല്‍ കുടിയ്ക്കരുത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home