കൊച്ചി: സ്മാര്‍ട് സിറ്റി പദ്ധതിക്കുള്ള 99 ഹെക്റ്റര്‍ ഭൂമി ഒറ്റ സെസാക്കാന്‍ കേന്ദ്ര സെസ് അംഗീകാര ബോര്‍ഡ് അനുമതി. ഇതോടെ സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യം ആകുന്നതിനുള്ള അവസാന കടമ്പയും നീങ്ങി.
പദ്ധതിക്കുള്ള 99 ഹെക്റ്റര്‍ ഭൂമിയില്‍ 53 ഹെക്റ്ററിന് 2011 മാര്‍ച്ചില്‍ സെസ് പദവി ലഭിച്ചിരുന്നു. ബാക്കിയുള്ള 46 ഹെക്റ്റര്‍ ഭൂമിക്കുകൂടി സെസ് പദവി നല്‍കണമെന്നായിരുന്നു ടീകോമിന്‍റെയും സ്മാര്‍ട് സിറ്റി കമ്പനിയുടെയും ദീര്‍ഘകാലമായുള്ള ആവശ്യം. എന്നാല്‍ ഈ രണ്ട് ഭൂമിക്കും മദ്ധ്യത്തിലൂടെ പുഴ ഒഴുകുന്നതിനാല്‍ ഒരൊറ്റ സെസ് പദവി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സെസ് അപ്രൂവല്‍ ബോര്‍ഡിന്റെ നിലപാട്.
എന്നാല്‍ ഇത് പ്രത്യേക കേസായി പരിഗണിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ഈ മാസം എട്ടിന് വാണിജ്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി യോഗം വിളിച്ചു. ഐറ്റി സെക്രട്ടറിയും ടീകോമിന്റെ പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു സമിതിയെ നിയോഗിച്ചു.
ഈ മാസം പത്തിന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കടമ്പ്രയാറിന് കുറുകെ മറ്റൊരു പാലം കൂടി സമയബന്ധിതമായി പണിയാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സ്മാര്‍ട് സിറ്റിക്കുള്ള സ്ഥലം ഒരൊറ്റ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കാന്‍ തീരുമാനമായത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home