കൂടുതല്‍ ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തും

 

300ലധികം ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ ഒരുങ്ങുന്നു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനാണ് പദ്ധതിയെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പറഞ്ഞു. ആഭ്യന്തര വ്യാപാരം ഈ കാലഘട്ടത്തിനുള്ളില്‍ 100 ബില്യണ്‍ അമേരിക്കന്‍ ഡോളറാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. 50തിലധികം ഇന്ത്യന്‍ കമ്പനികള്‍ ചൈനയില്‍ നിക്ഷേപം നടത്താനും തയ്യാറെടുക്കുകയാണ്.

അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 30 ശതമാനത്തോളം വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 150ലധികം ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ സംഖ്യയില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES