മുബൈയില്‍ നാല് വയസുകാരിക്ക് സ്കൂള്‍ ബസില്‍ പീഡനം


മുബൈ: നാല് വയസുകാരിയെ സ്കൂള്‍ ബസില്‍ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. രക്ഷിതാക്കളുടെയും സ്കൂള്‍ അധികൃതരുടെയും പരാതിയെ തുടര്‍ന്നാണ് ഇയാളെ ബലാത്സംഗ കുറ്റം ചുമത്തി അറസ്റ് ചെയ്തത്. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ബസ് കണ്ടകടര്‍ രമേഷ് രാജ്പുത് (35) ആണ് പിടിയിലായത്.

ജുഹൂവിലെ സ്വകാര്യ നഴ്സറി വിദ്യാര്‍ത്ഥിനിയായ നാലു വയസ്സുകാരിയാണ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി സ്കൂള്‍ ബസില്‍ പീഡനത്തിനിരയായത്. ചെവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. 16 കുട്ടി കളുണ്ടായിരുന്ന ബസ്സിലെ അവസാന സ്റ്റോപ്പില്‍ ഇറങ്ങേണ്ടിയിരുന്ന വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്.

മറ്റെല്ലാ കുട്ടികളും ഇറങ്ങിയ ശേഷം ഒറ്റക്കായ കുട്ടിയെ കണ്ടക്ടര്‍ ഭീഷണിപ്പെടുത്തി പിന്‍ സീറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ മൂന്ന് ബസ് ജിവനക്കാരെയും പൊലീസിലേല്‍പ്പിച്ചു. ചോദ്യം ചെയ്യലിനൊടുവിലാണ് ബലാത്സംഗ കുറ്റമടക്കം ചുമത്തി ഇയാളെ അറസ്റ് ചെയ്തത്.

പ്രതിയെ അന്ധേരി മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി ഒന്നുവരെ പൊലീസ് കസ്റഡിയില്‍ വിട്ടു. സംഭവ സമയത്ത് ബസില്‍ വനിതാ ജീവനക്കാരി ഇല്ലായിരുന്നു വെന്ന് പൊലീസ് അറിയിച്ചു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES