ബാംഗ്ലൂര്‍: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തുടര്‍ന്ന് പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ ബാംഗ്ലൂരിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്നാണ് സൌഖ്യ ആശുപത്രിയില്‍നിന്ന് മാറ്റിയത്. വിദഗ്ദ ചികില്‍സക്ക് വിധേയനാക്കിയ മഅ്ദനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്. തുടര്‍ന്ന് ഇന്ന് രാവിലെ ആറുമണിക്ക് മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റി. പ്രശസ്തമായ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ബാഗ്ലൂര്‍ ശാഖയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ഉടന്‍ തന്നെ വിദഗ്ദ ചികില്‍സക്ക് അദ്ദേഹത്തെ വിധേയനാക്കി. ഇപ്പോള്‍ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കണ്ണിന്റെ വിദഗ്ദ ചികില്‍സക്കു വേണ്ടി സൌഖ്യ ആശുപത്രിയില്‍നിന്ന് അഗര്‍വാള്‍ ആശുപത്രിയിലേക്ക് മഅദനിയെ മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ആരോഗ്യ സ്ഥിതി മോശമായത്. തുടര്‍ന്ന് അടിയന്തിരമായി മണിപ്പാല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home