തിരുവനന്തപുരം: പശ്ചിമ ഘട്ടത്തെ സംബന്ധിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ വിലയിരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ.കസ്തൂരിരംഗന്‍ സമിതി വയനാട്, ഇടുക്കി ജില്ലകള്‍ സന്ദര്‍ശിക്കും. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പരാതികള്‍ നേരിട്ട് വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം. സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമാണ് സമിതിയുടെ തീരുമാനം.
റിപ്പോര്‍ട്ടിനെക്കുറിച്ച് കേരളത്തിന്റെ പ്രതികരണം അറിയുന്നതിന് സംസ്ഥാനതെത്തിയ ഡോ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതി മുഖ്യമന്ത്രിയും മന്ത്രിമാരുമായും സമിതി ചര്‍ച്ച നടത്തി.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ സംസ്ഥാനത്തിന്റെ 56ശതമാനം ഭൂമി പരിസ്ഥിതിദുര്‍ബല മേഖലയായി മാറ്റിവയ്ക്കേണ്ടവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഡോ.കസ്തൂരിരംഗന്‍ കമ്മിറ്റിയെ അറിയിച്ചു. അപ്രായോഗിക നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സാധിക്കില്ല. കര്‍ഷകരെയും ഊര്‍ജ്ജമേഖലയെയും ബാധിക്കുന്ന നിര്‍ദേശങ്ങള്‍ പുനപരിശോധിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പശ്ചിമഘട്ട അതോറിറ്റി രൂപവല്‍കരണം പ്രായോഗികമല്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് സാരമായി ബാധിക്കുന്ന ഇടുക്കി, വയനാട് ജില്ലകളില്‍ സമിതി സന്ദര്‍ശനം നടത്തി തെളിവെടുക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമിതി അംഗങ്ങള്‍ രണ്ടു ജില്ലകളും സന്ദര്‍ശിക്കുമെന്ന് ഡോ.കസ്തൂരി രംഗന്‍ പറഞ്ഞു.
അതിപ്പിള്ളി പദ്ധതി പ്രദേശം സമിതി സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന വനപരിപാലനത്തെ കുറിച്ചുളള റിപ്പോര്‍ട്ട് വനംമന്ത്രി കെ.ബി.ഗണേഷ്കുമാര്‍ സമിതിക്കു നല്‍കി. വകുപ്പ് സെക്രട്ടറിമാര്‍, ശാസ്ത്രജ്ഞന്‍മാര്‍, കര്‍ഷകര്‍, സന്നദ്ധസംഘടനകള്‍,രാഷ്ട്രീയപ്രതിനിധികള്‍ എന്നിവരില്‍ നിന്നും സമിതി അഭിപ്രായങ്ങള്‍ കേള്‍ക്കും. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ കുറച്ചുകൂടി സമയം അനുവദിക്കണമെന്ന അഭിപ്രായവും സമിതിക്കു മുന്നിലുണ്ട്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home