മുംബൈ: നവാഗതനായ ഉഗാണ്ടയുടെ ജാക്സന്‍ കിപ്റോപ് റെക്കോര്‍ഡ് പ്രകടനത്തോടെ പത്താമത് മുംബൈ മാരത്തോണില്‍ വിജയിയായി. രണ്ടു മണിക്കൂര്‍ ഒമ്പതു മിനിട്ട് 32 സെക്കന്‍ഡ് കൊണ്ടാണ് കിപ്റോപ് ഒന്നാമതായി ഓടിയെത്തിയത്.
വനിതാ വിഭാഗത്തില്‍ കെനിയയുടെ വാലന്റിന്‍ കിപ്കെറ്ററും റെക്കോര്‍ഡോടെയാണ് ഒന്നാമതെത്തിയത്. രണ്ടു മണിക്കൂര്‍ 24 മിനിട്ട് 32 സെക്കന്‍ഡ് കൊണ്ടാണ് വാലന്റിന്‍ ഓടിയെത്തിയത്. ഇക്കുറിയും ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ ആറ് സമ്മാനങ്ങളും ആഫ്രിക്കന്‍ താരങ്ങള്‍ കയ്യടക്കി.
ആവേശത്തിര തീര്‍ത്ത ഡ്രീം റണ്ണായിരുന്നു ഇക്കുറിയും മുംബൈയുടെ മനം കവര്‍ന്നത്. നിരവധി സന്ദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്ളക്കാര്‍ഡുകളുമേന്തി പതിനായിരങ്ങളാണ് മാരത്തോണ്‍ കാണാനെത്തിയത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home