എം എ ബേബിക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു

ബംഗളുരു: സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് എതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. ദക്ഷിണ കന്നഡയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മദെ സ്നാന എന്ന ആചാരത്തിനെതിരെ സിപിഐ എം നടത്തിയ സമരത്തില്‍ പങ്കെടുത്തതിനാണ് കേസെടുത്തിട്ടുള്ളത്.

ബ്രാഹ്മണരുടെ ഉച്ഛിഷ്ടത്തില്‍ ദലിതര്‍ കിടന്നുരുളുന്ന ഈ ആചാരത്തിനെതിരെ സിപിഐ എം അടക്കമുള്ള കക്ഷികള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഇത് ഉത്ഘാടനം ചെയതതിനാണ് ബേബിക്കെതിരെ മത സ്പര്‍ദ്ധ വളര്‍ത്തും വിധം പ്രവര്‍ത്തിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

എന്നാല്‍ തനിക്കെതിരെ കേസെടുത്തത് കര്‍ണ്ണാടകത്തിലെ ബി ജെ പി സര്‍ക്കാരിന്‍റെ ഗൂഢനീക്കമെന്ന് എം എ ബേബി പറഞ്ഞു. താനിതിനെ ഒരു ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES