കൊടുംവേനല്‍ മുറിച്ചുകടക്കാന്‍ പഴങ്ങള്‍

 

രമ്യ ആര്‍

വേനല്‍കാലം പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. കൂട്ടായെത്തുന്ന ആരോഗ്യ പ്രശ്നങ്ങളും വേനലിനൊപ്പമുണ്ട്. കൊടും ചൂട് പല അസുഖങ്ങളും സൃഷ്ടിക്കുന്നു. ചൂടുകുരു, ചെങ്കണ്ണ്, സൂര്യാഘാതം എന്നിങ്ങനെ പല തരം അസുഖങ്ങള്‍. ജല ദൌര്‍ലഭ്യവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒപ്പം വരുമ്പോള്‍ കാര്യം ഗുരുതരമാവുന്നു.

ഈ സാഹചര്യത്തിലാണ് പഴങ്ങള്‍ നമ്മുടെ രക്ഷക്കെത്തുന്നത്. വേനല്‍ക്കെടുതികള്‍ക്ക് ഒരു പരിധിവരെ ആശ്വാസകരമാണ് പഴവര്‍ഗങ്ങള്‍. ആരോഗ്യത്തിന് ഗുണകരമായ പല പഴവര്‍ഗ്ഗങ്ങളും നമ്മുടെ ചുറ്റുപാടു തന്നെ ഉണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

നമ്മുടെ നാട്ടില്‍ സുലഭമായി കാണാറുള്ള ഒന്നാണ് പാഷന്‍ ഫ്രൂട്ട്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് ശീതളപാനീയവും, സലാഡും ഉണ്ടാക്കാം. വേനല്‍ക്കാലത്ത് മാത്രമല്ല മറ്റുസമയങ്ങളിലും പാഷന്‍ ഫ്രൂട്ട് ഗുണപ്രദമാണ്.

വേനല്‍ക്കാലം മാമ്പഴക്കാലം കൂടിയാണ്. മാമ്പഴം സുലഭമാവുന്ന കാലം. നാട്ടുപഴങ്ങളില്‍ താരം തന്നെയാണ് മാമ്പഴം. മാമ്പഴത്തില്‍ വിറ്റാമിന്‍ എ, സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് ജ്യൂസായോ, അല്ലാതെയോ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ മാമ്പഴം കൊണ്ടുണ്ടാക്കുന്ന ക്യത്രിമ പനീയങ്ങള്‍ക്ക് ഗുണം കുറവാണ്.

ഇപ്പോഴും നമ്മുടെ വീടുകളില്‍ സുലഭമാണ് പപ്പായ. പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണത്. കൂടാതെ, ദഹനപ്രക്രിയയിലും പപ്പായ സുപ്രധാന പങ്ക് വഹിക്കുന്നു. വേനല്‍ക്കാല ചര്‍മ്മ സംരക്ഷണത്തിനും ഇത് നല്ലതാണ്. കുട്ടികള്‍ക്ക് എപ്പോഴും നല്‍കാവുന്ന ഒന്നാണിത്. സ്ഥിരമായി പപ്പായ കഴിച്ചാല്‍ രോഗപ്രതിരോധശേഷിയും ദഹനവും ആരോഗ്യവും വര്‍ദ്ധിക്കും

ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ മാതളം വേനല്‍കാലത്ത് ഏറെ ഗുണപ്രദമാണ്. അരകപ്പ് മാതളത്തില്‍ 80 കലോറി ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു. രക്തശുദ്ധിക്കും നല്ല കൊളസ്ട്രോളിനും മാതളം ഉത്തമമാണ്. ഹൃദ്രോഗികള്‍ക്കും ഇതേറെ ഗുണകരം.

വ്യത്യസ്ത ഇനങ്ങളിലായി കാണപ്പെടുന്ന പേരയ്ക്ക നമ്മുടെ വീട്ടുമുറ്റങ്ങളില്‍ സുലഭമാണ്. വേനല്‍കാല പഴവര്‍ഗ്ഗങ്ങളില്‍ ഇതിന് പ്രാധാന്യമേറെയാണ്. എല്ലാകാലങ്ങളിലും ലഭ്യമായ പേരയ്ക്ക വളരെ ഫലഭുഷ്ടവുമാണ്. വിറ്റാമിന്‍ എ, സി, പൊട്ടാസ്യം തുടങ്ങിയ പോഷകഘടകങ്ങള്‍ അടങ്ങിയ പേരയ്ക്ക നമുക്ക്, ജൂസായും അല്ലാതെയും ഉപയോഗിക്കാവുന്നതാണ്.

ഇവയെല്ലാം നാടന്‍ പഴ വര്‍ഗങ്ങളാണ്. വേനല്‍ക്കാലത്ത് ശരീരം ശീതീകരിച്ച് നിര്‍ത്താന്‍ ഇവ സഹായിക്കും. കൂടാതെ ചൂടുമൂലമുണ്ടാവുന്ന ത്വക്രോഗങ്ങളില്‍ നിന്ന് രക്ഷനേടാനും ഇത്തരം പഴങ്ങള്‍ സഹായകരമാണ്.

എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക, വിപണിയില്‍ നിന്ന് ലഭിക്കുന്ന മരുന്ന് തളിച്ച അന്യസംസ്ഥാന പഴങ്ങള്‍ വാങ്ങി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും വരുത്തിവെയ്ക്കുക.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES