ദില്ലി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിതിന്‍ ഗഡ്കരി തന്നെ വന്നേക്കും. ആര്‍എസ്എസിന്‍റെ പിന്തുണ ഉറപ്പായതോടയാണ് ഗഡ്കരിയുടെ രണ്ടാമൂഴത്തിന് സാധ്യതയേറിയത്. ഗഡ്കരിയെ വീണ്ടും അദ്ധ്യക്ഷനാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ സമവായമായതായാണ് സൂചന.
ബുധനാഴ്ചയാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. അഴിമതി ആരോപണവിധേയനായ ഗഡ്കരി വീണ്ടും അദ്ധ്യക്ഷനാകുന്നതിനോട് മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി അടക്കം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ആര്‍. എസ്. എസിന്റെ ശക്തമായ പിന്തുണ ഗഡ്കരിക്കാണ്. ആര്‍എസ് എസ് നേതാവ് മോഹന്‍ ഭഗവത് ഇക്കാര്യം അദ്വാനിയെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗഡ്കരി തുടരട്ടെയെന്ന നിലപാട് അദ്വാനി സ്വീകരിക്കുകയായിരുന്നു. സുഷമ സ്വരാജിന്‍റെ പേര് അദ്വാനി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും താല്‍പര്യമില്ലെന്ന് അവര്‍ അറിയിച്ചു.
പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ആര്‍എസ്എസിനെ പിണക്കേണ്ടെന്ന നിലപാടാണ് സുഷമ സ്വരാജ് സ്വീകരിച്ചത്. 23ന് ഗഡ്കരിതന്നെ നാമനിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് ഇതോടെ ഉറപ്പായി. ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ഫെബ്രുവരി പകുതിയോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കും.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home