തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ സ്വീകരിക്കാന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ് വിമാനത്താവളത്തിലെത്തി. തന്റെ പഴ്സനല്‍ സ്റാഫിലെ സുരേഷ് അടക്കം മൂന്നു പേര്‍ക്കാതിരായ അച്ചടക്ക നടപടി മാറ്റി വച്ച കേന്ദ്ര കമ്മിറ്റി തീരുമാനത്തെക്കുറിച്ച് വി.എസ് പ്രതികരിച്ചില്ല
നിര്‍ണായകമായ കേന്ദ്ര കമ്മിറ്റി യോഗത്തിന് കൊല്‍ക്കത്തയിലേയ്ക്ക് പോവുമ്പോള്‍ സദാ ഒപ്പമുണ്ടാവാറുള്ള സുരേഷ് വി.എസിനെ അനുഗമിച്ചിരുന്നില്ല . സുരേഷിന്റെ അഭാവം കൊല്‍ക്കത്തയില്‍ ചര്‍ച്ചയാവുകയും ചെയ്തു.
വിശ്വസ്ഥരെ വെട്ടിനിരത്താനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം ഇപ്പോള്‍ നടപ്പാക്കേണ്ടെന്ന കേന്ദ്ര കമ്മിറ്റി തീരുമാന ശേഷമാണ് വി.എസ് തിരിച്ചെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആഗമന കവാടത്തില്‍ തന്നെ എ. സുരേഷ് ഉണ്ടായിരുന്നു. താനടക്കമുള്ള മൂന്നു പേഴ്സനല്‍ സ്റാഫംഗങ്ങള്‍ക്കെതിരായ അച്ചടക്കനടപടിക്ക് കൊല്‍ക്കത്ത സി.സിയില്‍ തടയിട്ട നേതാവിനെ സുരേഷ് നിറഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചു.
എ.സുരേഷ് ഇനിയും വി.എസിനൊപ്പമുണ്ടാകും .പാര്‍ട്ടി രീതിയനുസരിച്ച് സസ്പെന്‍ഷനിലെങ്കിലും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സെക്രട്ടറി വി.കെ ശശിധരനും പ്രസ് സെക്രട്ടറി ബാലകൃഷ്ണനും വി.എസിന്‍റെ പഴ്സനല്‍ സ്റാഫുകളായി തുടുരും .
ചിറകൊന്നും നഷ്ടപ്പെടാതെ വിജയിയായാണ് തിരിച്ചത്തിയതെങ്കിലും വി.എസ് ഇക്കാര്യത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചില്ല
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home