ടി.പി വധം.: വിചാരണക്ക് സ്റ്റേ

 


കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ കെ രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണനടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണക്കെതിരെ ഇവര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് നടപടി.

ടി. പി വധക്കേസില്‍ കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കെ കെ രാഗേഷുള്‍പ്പെടെ പ്രതികള്‍ നല്‍കിയ ഹര്‍ജി പ്രത്യേക കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റിസ് വി കെ മോഹനന്‍ വിചാരണനടപടികള്‍ സ്റ്റേ ചെയ്തത്.

കേസില്‍ ഹൈക്കോടതി പിന്നീട് കൂടുതല്‍ വാദം കേല്‍ക്കും. ടി പി കേസില്‍ പങ്കില്ലെന്നും വേണ്ടത്ര തെളിവുകള്‍ പോലും ഇല്ലാതെയാണ് പ്രതി ചേര്‍ത്തതെന്നും കാണിച്ചാണ് രാഗേഷുള്‍പ്പെടെയുള്ളവര്‍ മാറാട് കോടതിയെ സമീപിച്ചത്.

രാഗേഷുള്‍പ്പെടെയുള്ളവരുടെ വിചാരണ മാത്രമാണ് സ്റ്റേ ചെയ്തിരിക്കുന്നതെങ്കിലും കേസിലെ വിചാരണ നടപടികളെ സ്റ്റേ ബാധിച്ചേക്കുമെന്നാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES