ശ്രീനിവാസന്റെ വിജയക്കൊയ്ത്ത്

കൊച്ചി: പാടത്തെ പണിക്കാരുടെ കൂടെ നെല്ല് കൊയ്യാന്‍ നില്‍ക്കുന്ന ശ്രീനിവാസന്‍ സിനിമകളില്‍ നമുക്ക് പരിചിതനാണ്. എന്നാല്‍ ക്യാമറയോ ആക്ഷന്‍കട്ട് ഡയലോഗുകളോ ഇല്ലാതെ പാടത്തിറങ്ങിയ ശ്രീനിവാസന്റെ ദൃശ്യം അത്ര സാധാരണമല്ല. എറണാകുളം ഉദയംപേരൂര്‍ നിവാസികള്‍ ഇന്ന് കണ്ടത് ആ കാഴ്ചയാണ്.

ഉദയംപേരൂരില്‍ താന്‍ പാട്ടത്തിനെടുത്ത രണ്ടരയേക്കര്‍ പാടത്തെ കൊയ്ത്തിനാണ് ശ്രീനിവാസനും ഭാര്യ വിമല ടീച്ചറും മുന്നിട്ടിറങ്ങിയത്. സമീപവാസികളും ആഘോഷമായെത്തി. ഒടുവില്‍ കൊയ്തെടുത്തത് നൂറുമേനി വിളവ്.

കൊയ്തത് യന്ത്രം ഉപയോഗിച്ചാണെങ്കിലും ശ്രീനിവാസനും ഭാര്യ വിമലടീച്ചറും മുഴുവന്‍ നേരവും കൊയ്ത്തുകാര്‍ക്കൊപ്പമുണ്ടായിരുന്നു. പാട്ടത്തിനെടുത്ത രണ്ടരയേക്കര്‍ പാടത്താണ് വിത്ത് വിതച്ചത്. മൂന്ന് മാസം മുമ്പ് നിലമൊരുക്കുമ്പോള്‍ നൂറുമേനി വിളവൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. രാസവളങ്ങളൊന്നും ഉപയോഗിക്കാതെ, കലര്‍പ്പും മായവുമില്ലാത്ത ചോറുണ്ണുക. അത്രമാത്രമായിരുന്നു ആഗ്രഹം.

9 മാസം മുമ്പാണ് ശ്രീനിവാസനും ഭാര്യയും ഉദയംപേരൂരിലേക്ക് താമസം മാറ്റിയത്. ചെറിയ തോതില്‍ പച്ചക്കറി കൃഷി ചെയ്യാനും മൃഗങ്ങളെ വളര്‍ത്താനുമൊക്കെയായിരകുന്നു മാറ്റം. വിമല ടീച്ചര്‍ നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ വിളവെടുപ്പിന് തയ്യാറായി നില്‍ക്കുകയാണ്. ഇനി അതിന്‍റെ ആഘോഷത്തിന് കാണാമെന്ന് പറയുന്നു, ടീച്ചര്‍.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES