തിരുവനന്തപുരം: പുതുക്കിയ ട്രെയിന്‍ യാത്രാ നിരക്ക് ഇന്ന് അര്‍ദ്ധരാത്രിയോടെ നിലവില്‍വരും. ഇതോടെ യാത്രക്കാര്‍ എക്സ്പ്രസ്, മെയില്‍ വണ്ടികളുടെ നിരക്ക് 20 മുതല്‍ 40 ശതമാനം വരെ കൂടും. സെക്കന്റ്ക്ലാസില്‍ മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാനുള്ള ദൂരം 15 കിലോമീറ്ററില്‍ നിന്ന് 50 ആക്കി. തേഡ് എസിയില്‍ നൂറില്‍നിന്ന് മുന്നൂറായി വര്‍ധിച്ചു. ദൂരം കൂടുംതോറും തോത് കുറയുന്ന രീതിയിലാണ് നിരക്ക് വര്‍ധന. എക്സ് പ്രസ്, മെയില്‍ തീവണ്ടിയില്‍ കുറഞ്ഞ യാത്രാനിരക്ക് 16ല്‍നിന്ന് 27 രൂപയാകും. സൂപ്പര്‍ഫാസ്റ്റാണെങ്കില്‍ 28. കുറഞ്ഞ ദൂരം എസിയില്‍ യാത്രചെയ്യുന്നവരെയാണ് നിരക്ക് വര്‍ധന ഏറെ ബാധിക്കുക.
തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോകാന്‍ തേഡ് എസിയില്‍ 402 രൂപ കൊടുക്കണം. വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ അഞ്ചിന്റെ ഗുണിതങ്ങളായാണ് കണക്കാക്കുന്നത്. 11 രൂപയാണ് ടിക്കറ്റ് നിരക്കെങ്കില്‍ 10 രൂപയായി ക്രമപ്പെടുത്തും. 16 പതിനഞ്ചായും 17 ഇരുപതു രൂപയായും മാറും. നേരത്തെ എടുത്ത ടിക്കറ്റുകള്‍ക്ക് അധിക തുക ഈടാക്കുവാന്‍ സംവിധാനവും റെയില്‍വേ സ്വീകരിച്ചിട്ടുണ്ട്.
സീസണ്‍ ടിക്കറ്റ് ദൂരം സ്ലാബ് അടിസ്ഥാനത്തില്‍ പുനക്രമീകരിച്ചാണു പുതുക്കിയിട്ടുള്ളത്. ഇതനുസരിച്ച് രണ്ടാംക്ലാസില്‍ 20 കിലോമീറ്റര്‍വരെ 85 രൂപയായിരിക്കും ഒരു മാസത്തെ നിരക്ക്. ഒന്നാംക്ലാസില്‍ 10 കിലോമീറ്റര്‍വരെ 280 രൂപയും 25 കിലോമീറ്റര്‍വരെ 485 രൂപയുമാകും.
പാസഞ്ചര്‍ ട്രെയിനില്‍ കുറഞ്ഞ നിരക്കായ അഞ്ചു രൂപയ്ക്കു സഞ്ചരിക്കാവുന്ന ദൂരം 30 കിലോമീറ്ററായി നിജപ്പെടുത്തി. തുടര്‍ന്ന് 50 കിലോമീറ്റര്‍വരെ 10 രൂപയും 75 കിലോമീറ്റര്‍വരെ 15 രൂപയും 100 കിലോമീറ്റര്‍വരെ 20 രൂപയും 150വരെ 30 രൂപയുമായിരിക്കും. നിലവില്‍ 10 രൂപയായിരുന്ന നിരക്ക് 15 ആകും. ജനശതാബ്ദിയുടെ കുറഞ്ഞ നിരക്ക് 57ല്‍നിന്ന് 70 രൂപയാകും. ഗരീബ് രഥില്‍ 100 കിലോമീറ്റര്‍വരെ അടിസ്ഥാന നിരക്ക് 110 രൂപയായിരിക്കും. 150 കിലോമീറ്റര്‍വരെ 140 രൂപയും 200 വരെ 170 രൂപയുമായി ഇതു വര്‍ധിക്കും.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home