മുംബൈ: രഞ്ജിട്രോഫി ക്രിക്കറ്റില്‍ കരുത്തരായ മുംബൈ ഫൈനലില്‍ കടന്നു. മഴ രസംകൊല്ലിയായ സെമിഫൈനലില്‍ സര്‍വ്വീസസിനെതിരെ നേടിയ ഒന്നാം ഇന്നിംഗിസ് ലീഡിന്റെ മികവിലാണ് മുംബൈ ഫൈനലില്‍ കടന്നത്. നാല്പത്തിനാലാം തവണയാണ് മുംബൈ രഞ്ജി ട്രോഫി ഫൈനലില്‍ എത്തുന്നത്. മുപ്പത്തിയൊമ്പതു തവണ രഞ്ജിട്രോഫി ജോതാക്കളായ മുംബൈ ഫൈനലില്‍ സൗരാഷ്ട്രയെയാണ് നേരിടേണ്ടത്. ജനുവരി 26 മുതല്‍ 30 വരെ മുംബൈയില്‍ വച്ചാണ് ഫൈനല്‍.
ആദ്യ ഇന്നിംഗ്സില്‍ മുംബൈ എട്ടു വിക്കറ്റിന് 484 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. അജിത് അഗാര്‍ക്കര്‍(145), ആദിത്യ താരേ (120) എന്നിവരുടെ സെഞ്ച്വറികളാണ് മുംബൈക്ക് നെടുംതൂണായത്. മഴ ഇടക്ക് തടസ്സപ്പെടുത്തിയതിനാല്‍ ആറാം ദിവസത്തിലേക്ക് നീണ്ട മത്സരം സര്‍വ്വീസസ് ഒന്നാം ഇന്നിംഗ്സില്‍ 240 നു പുറത്തായതോടെ അവസാനിപ്പിക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് എടുത്ത ദവാല്‍ കുല്‍ക്കര്‍ണിയാണ് സര്‍വ്വീസസ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. മല്‍സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 56 റണ്‍സെടുത്ത് പുറത്തായിരുന്നു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home