കൊച്ചി: സ്വര്‍ണത്തിന്‍റെ ഇറക്കുമതിച്ചുങ്കം നാലു ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി ഉയര്‍ത്തി. ഇതോടെ സ്വര്‍ണത്തിന്റെ വില ഉയരാനുള്ള സാധ്യത കൂടി. പ്ളാറ്റിനത്തിന്റെ ഇറക്കുമതിക്കും പുതിയ നിരക്കുകള്‍ ബാധകമാകും. കയറ്റുമതിയേക്കാള്‍ കൂടിയ ഇറക്കുമതി സൃഷ്ടിച്ച ഭീമമായ കറണ്ട് അക്കൗണ്ട് കമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്.
അസംസ്കൃത എണ്ണയും സ്വര്‍ണവുമാണ് ഇന്ത്യ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത്. ജനുവരി ആദ്യ വാരം ഇന്ത്യ 50 ടണ്ണോളം സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. ഒരു മാസം കൊണ്ട് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണം വര്‍ഷത്തിന്റെ ആദ്യ ആഴ്ചയില്‍ത്തന്നെ ഇറക്കുമതി ചെയ്തതോടെ സര്‍ക്കാര്‍ ഉടന്‍ തീരുവ കൂട്ടുകയായിരുന്നു.
രൂപയുടെ മൂല്യത്തിലും നേരിയ വര്‍ധന ഇതിലുടെ ലഭിച്ചേക്കും. ആഗോളവിപണിയില്‍ വലിയ മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ പവന്റെ ഇപ്പോഴത്തെ വിലയായ 22800ല്‍ നിന്ന് 400 രൂപ വരെ വരും ദിവസങ്ങളില്‍ കൂടാനാണ് സാധ്യത. ഇതോടൊപ്പം സ്വര്‍ണത്തിന്റെ കള്ളക്കടത്ത് കൂടാനും സാധ്യതയുണ്ട്. ഇപ്പോള്‍ രണ്ടു ശതമാനത്തിന്റെ വര്‍ധനയേ വരുത്തിയിട്ടുള്ളുവെങ്കിലും വരുന്ന പൊതുബജറ്റില്‍ ഇത് വീണ്ടും കൂട്ടിയേക്കും.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home