'ചില്ലറ'യിലെ വിദേശ നിക്ഷേപം: രാഷ്ട്രീയ നാടകമോയെന്ന് സുപ്രീംകോടതി

ദില്ലി: ചില്ലറ വില്പനമേഖലയില്‍ വിദേശ നിക്ഷേപം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. വിദേശ നിക്ഷേപം കൊണ്ട് എന്ത് പ്രയോജനമുണ്ടായെന്നും, ഇത് രാഷ്ട്രീയ നാടകമാണോ എന്നും സുപ്രീംകോടതി ചോദിച്ചു. ചില്ലറ വില്പനമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച കോടതി സര്‍ക്കാര്‍ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി. വിദേശ നിക്ഷേപം കൊണ്ടുവരുമ്പോള്‍ ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാനായി സര്‍ക്കാര്‍ എന്തുനടപടി സ്വീകരിച്ചെന്ന് ജസ്റ്റിസ് ആര്‍.എം.ലോധ അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ചെറുകിട കച്ചവടക്കാരുടെ സംരക്ഷണത്തിനായി നിര്‍ബന്ധമായും നടപടികള്‍ ഉണ്ടാകേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇക്കാര്യങ്ങളെക്കുറിച്ച് നാല് ആഴ്ചക്കകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്കണം. തീരുമാനം കൊണ്ട് ഇതുവരെ എന്തുപ്രയോജനമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണം. വിദേശ നിക്ഷേപം കൊണ്ടുവരാന്‍ കഴിയമെന്ന് എന്ന് ഉറപ്പുണ്ടോ എന്നും ഇതൊരു രാഷ്ട്രീയ നാടകം മാത്രമാണോ എന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES