വീണ്ടും കൂട്ടബലാത്സംഗം; 26കാരി നഴ്സ് ഇരയായി (2)

ചണ്ഡീഗഡ്: ഡല്‍ഹി കൂട്ടബലാല്‍സംഗ കേസില്‍ ഇന്നു വിചാരണ ആരംഭിച്ചതിനിടെ, നാടിനെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാല്‍സംഗം. ചണ്ഡീഗഡില്‍ 26 വയസുകാരിയായ നഴ്സാണ് ഇത്തവണ ഇരയായത്. ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍പോയ പെണ്‍കുട്ടിയെ മുറിവുകളോടെ നടുറോഡിലാണ് കണ്ടെത്തിയത്.

ബാദിന്ദദബാവലി റോഡില്‍ കാറിലെത്തിയ ഒരു സംഘം പെണ്‍കുട്ടിയെ ഞായറാഴ്ച വൈകിട്ട് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ബാദിന്ദ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച് ബാദിന്ദ പൊലീസിന്റെ വിശദീകരണം ഇങ്ങനെ: സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം രണ്ട്ദിവസം മുന്‍പ് ചണ്ഡീഗഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോയതാണ് പെണ്‍കുട്ടി. ആശുപത്രിക്കു സമീപത്തെ സെക്റ്റര്‍ 43 ബസ് ടെര്‍മിനലില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. നിലവിളിച്ച പെണ്‍കുട്ടിയെ മയക്കുമരുന്നു കുത്തിവച്ച് ബോധരഹിതയാക്കിയശേഷം കടത്തിക്കൊണ്ടുപോയി. ബോധമുണര്‍ന്നപ്പോള്‍ നാല് പേര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി മാനഭംഗപ്പെടുത്തിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും മയക്കുമരുന്ന് കുത്തിവയ്ക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

അര്‍ദ്ധബോധാവസ്ഥയില്‍ ഞായറാഴ്ച വൈകിട്ട് 5.30ഓടെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയെ ഒരു കാര്‍ ഡ്രെെവറാണ് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് കേസേടുത്തു അന്വേഷണം ആരംഭിച്ചു. ഗിദ്ദേര്‍ബാഹ മാതാ സാഹിബ് കൌര്‍ കോളേജില്‍നിന്നും 2007ലാണു പെണ്‍കുട്ടി നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയത്.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES