മുംബൈ: ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പൂര്‍ത്തി ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. മുംബൈയിലെ ഒന്‍പതോളം ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. നേരത്തെ നടത്തിയ പരിശോധനകളില്‍ ലഭിച്ച ചില വിവരങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് പരിശോധനയെന്നാണ് വിവരം.
ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് രണ്ടാം വട്ടവും മത്സരിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഗഡ്കരി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് ആദായനികുതി വകുപ്പിന്റെ പരിശോധന. പൂര്‍ത്തി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളില്‍ ഉള്‍പ്പെടെയായിരുന്നു പരിശോധന നടന്നത്.
ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഗഡ്കരിയോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഫെബ്രുവരി ഒന്നു വരെ ഹാജരാകാന്‍ ആകില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അതേസമയം, ഗഡ്കരിയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ ആദായനികുതിവകുപ്പ് ഇപ്പോള്‍ നടത്തുന്ന പരിശോധനകള്‍ക്കു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ബിജെപി ആരോപിച്ചു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home