കഞ്ചാവു കടത്ത്: നാലുപേര്‍ പിടിയില്‍

 

തൊടുപുഴ: ആന്ധ്രാ പ്രദേശില്‍ നിന്ന് തമിഴ്നാടു വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 36 കിലോ കഞ്ചാവ് തേനി ജില്ലയിലെ കമ്പത്തിനു സമീപം തമിഴ്നാട് പോലീസ് പിടികൂടി. കഞ്ചാവു കടത്തുന്ന സംഘത്തിലെ നാലു പേരെയും അറസ്റു ചെയ്തു.

കേരളാ^തമിഴ്നാട് അതിര്‍ത്തിയിലെ കമ്പത്ത് പോലീസ് വാഹന പരിശോധനക്കിടെയാണ് കഞ്ചാവു കടത്തുന്ന സംഘത്തിലെ നാലുപേരെ പിടികൂടിയത്. ഗൂഡല്ലൂരിനും ലോവര്‍ക്യാമ്പിനുമിടക്ക് 18ാം കനാല്‍ ഭാഗത്ത് പോലീസ് സംഘമെത്തിയപ്പോള്‍ റോഡരുകില്‍ പാര്‍ക്കു ചെയ്തിരുന്ന ഒരു ഓട്ടോ റിക്ഷയില്‍ ചിലര്‍ ഇരിക്കുന്നതായി കണ്ടു. സംശയം തോന്നിയ പോലീസ് വാഹനം നിര്‍ത്തിയപ്പോള്‍ ഓട്ടോയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

പോലീസ് പിന്തുടര്‍ന്ന് ഇവരെ പിടികൂടി. തുടര്‍ന്ന് ഓട്ടോയില്‍ പരിശോധന നടത്തിയപ്പോഴാണ് ബാഗുകളില്‍ സൂക്ഷിച്ച 36 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഓട്ടോ റിക്ഷയിലുണ്ടായിരുന്ന കമ്പം സ്വദേശികളായ മാരിയപ്പന്‍, പാണ്ഡീശ്വരന്‍ എന്നിവരെ പോലീസ് അറസ്റു ചെയ്തു.

കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ആന്ധ്രയില്‍ നിന്നാണ് കഞ്ചാവു കൊണ്ടു വന്നതെന്ന് ഇവര്‍ പോലീസിനോടു സമ്മതിച്ചത്. കമ്പത്ത് രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ച ശേഷം കേരള ത്തിലും തമിഴ്നാട്ടിലുമാണിത് വിറ്റഴിച്ചിരുന്നത്. ഇവര്‍ നല്‍കിയ മൊഴിയനുസരിച്ചാണ് സംഘത്തിലെ അംഗങ്ങളും കമ്പം സ്വദേശികളുമായ മുരുകന്‍, സതീഷ് കുമാര്‍ എന്നിവരെക്കൂടി പിടികൂടിയത്.

ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോ റിക്ഷയും പോലീസ് കസ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ഒന്നര ലക്ഷത്തോളം രൂപ വില വരുമെന്ന് തമിഴ്നാട് പോലീസ് പറഞ്ഞു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES