തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വന്‍ കവര്‍ച്ച. കുന്നുകുഴിയിലെ വീട്ടില്‍ നിന്ന് 130 പവന്‍ മോഷ്ടാക്കള്‍ കവര്‍ന്നു. വെറൈറ്റി ഫാന്‍സി ഉടമ ജോണിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നത്.
കടയിലേക്കുള്ള സ്റ്റോക്ക് എടുക്കുന്നതിനായി ജോണ്‍ അന്യസംസ്ഥാനത്തായിരുന്നു. ഈ അവസരം മുതലാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. അലാറമടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഈ വീട്ടിലുമുണ്ടായിരുന്നു. ഈ സംവിധാനങ്ങള്‍ വെട്ടിച്ചാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയിരിക്കുന്നത്. എന്നാല്‍ വീടു കുത്തിത്തുറന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. മ്യൂസിയം പൊലീസ് ആണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞദിവസം പേരൂര്‍ക്കട മുട്ടടയില്‍ മാങ്കുളം ക്ഷേത്രത്തിന് സമീപമുള്ള വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നടന്ന സമാനമായ കവര്‍ച്ചയുടെ ഞെട്ടല്‍ മാറും മുന്‍പാണ് തലസ്ഥാന നഗരിയില്‍ വീണ്ടും മോഷണം നടന്നത്. മുട്ടടയിലെ കവര്‍ച്ച നടത്തിയത് അന്താരാഷ്ട്ര മോഷ്ടാവായ ബണ്ടിചോര്‍ ആണെന്ന് പോലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഒരു മിസ്തുബുഷി ജീപ്പ് ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപയുടെ കവര്‍ച്ചയാണ് ഇവിടെ നടന്നത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home