കൊച്ചി: സ്വകാര്യ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എയര്‍ടെല്ലും ഐഡിയയും നിരക്കുകള്‍ കുത്തനെ കൂട്ടി. വോയ്സ് കോളുകള്‍ക്കള്‍ക്കുള്ള നിരക്ക് സെക്കന്‍ഡിന് 1.2 പൈസയില്‍ നിന്ന് രണ്ടു പൈസയായാണ് കൂട്ടിയത്. മറ്റു മൊബൈല്‍ ഫോണ്‍ സേവനദാതാക്കളും നിരക്കുകള്‍ ഉടന്‍ വര്‍ധിപ്പിക്കും.
നിരക്കുകളില്‍ 100 ശതമാനംവരെ വര്‍ധനയാണ് രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവനദാതാവായ എയര്‍ടെല്‍ വരുത്തിയിരിക്കുന്നത്. മിനിട്ടിന് ഒരു രൂപയായിരുന്ന വോയ്സ് കോള്‍ നിരക്കാണ് എയര്‍ടെല്‍ ഒറ്റയടിക്ക് രണ്ടു രൂപയായി ഉയര്‍ത്തിയത്.
ഐഡിയ മിനിട്ടിന് 1.2 രൂപയില്‍ നിന്നാണ് കോള്‍ നിരക്ക് രണ്ടു രൂപയായി ഉയര്‍ത്തിയിരിക്കുന്നത്. ഇതിന് ആനുപാതികമായി ഫ്രീ മിനിട്സിലും പ്രീപെയ്ഡ് വൗച്ചറുകളിലും വര്‍ധന വരുത്തിയിട്ടുണ്ട്. ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നിരക്കുവര്‍ധന അല്ലാതെ മറ്റു പോംവഴിയില്ലെന്നാണ് മൊബൈല്‍ഫോണ്‍ സേവനദാതാക്കളുടെ നിലപാട്.
മൊബൈല്‍ ടവറുകളുടെ ജനറേറ്ററുകള്‍ ഡീസല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഡീസല്‍ സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ എടുത്ത കളഞ്ഞതോടെ ചെലവുകള്‍ ക്രമാതാതീതമായി വര്‍ധിച്ചുവെന്നും ഇതാണ് നിരക്ക് വര്‍ധനയ്ക്ക് കാരണമെന്നും കമ്പനികള്‍ പറയുന്നു. നിരക്ക് വര്‍ധനയെത്തുടര്‍ന്ന് ഐഡിയയുടെയും ഭാര്‍തി എയര്‍ടെല്ലിന്റെയും ഓഹരികളില്‍ വന്‍കുതിപ്പ് ദൃശ്യമായി.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home