തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റി കൈക്കൊണ്ട അച്ചടക്കനടപടി കേന്ദ്ര കമ്മിറ്റിയുടെ പരിഗണനിയലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അടുത്ത കേന്ദ്ര കമ്മിറ്റി ഇക്കാര്യം പരിഗണിക്കുംമെന്നും കാരാട്ട് വ്യക്തമാക്കി.
സമയക്കുറവ് മൂലമാണ് കഴിഞ്ഞ കേന്ദ്രകമ്മിറ്റി നടപടി പരിഗണിക്കാരിന്നത്.. ഈ വിഷയത്തില്‍ പൊളിറ്റ് ബ്യൂറോയില്‍ ഭിന്നതയില്ല. ഇത്തരത്തിലുളള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന കമ്മിറ്റിയില്‍ കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് കാരാട്ട് പറഞ്ഞു.
ബീഹാറില്‍ നിന്നുളള അച്ചടക്ക നടപടി മാത്രം കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വെച്ചാല്‍ മതിയെന്നാണ് പൊളിറ്റ് ബ്യൂറോ തീരുമാനിച്ചത്. കേരളത്തിലെ കാര്യം ഏപ്രിലില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കുമെന്നും കാരാട്ട് സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു. നടപടി അംഗീകരിക്കുന്നത് സംബന്ധിച്ച് പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ഭിന്നതയുണ്ടായെന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും ഇത്തരം വാര്‍ത്തകളാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രകമ്മിറ്റി തീരുമാനങ്ങളെ പറ്റിയുളള ചര്‍ച്ചയാണ് ഇനി നടക്കുക. വ്യാഴാഴ്ച ഉച്ചയോടെ ചര്‍ച്ച പൂര്‍ത്തിയാക്കി സംസ്ഥാന കമ്മിറ്റി മറ്റുസംഘടനാ അജണ്ടകളിലേക്ക് കടക്കും. കൊല്ലം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയതയെപ്പറ്റി അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട്, ദേശാഭിമാനി മാനേജര്‍ കെ.വരദരാജനെതിരെയുളള ആരോപണങ്ങള്‍ അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവയാണ് ഇതില്‍ പ്രധാനം.
വിവാദ പ്രസംഗത്തിന്റെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ആറു മാസത്തേക്ക് സസ്പെന്റ് ചെയ്യപ്പെട്ട ഇടുക്കിയിലെ മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയ്ക്കെതിരെയുളള നടപടി അവസാനിപ്പിക്കുന്ന കാര്യവും ഇത്തവണത്തെ സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരും. മണിയുടെ സസ്പെന്ഷെന്‍ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home