തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനയില്‍ പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സിക്കുള്ള ധനസഹായത്തെക്കുറിച്ച് മന്ത്രിസഭായോഗം തീരുമാനിച്ചില്ല. അതേ സമയം കെ എസ് ആര്‍ ടി സി ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കരുതെന്ന് മന്ത്രിസഭ നിര്‍ദേശിച്ചു. മലബാറിലെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവിയും അധ്യാപകര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശന്പളവും അനുകൂല്യവും വേണമെന്ന് ലീഗ് മന്ത്രിമാര്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ ധനമന്ത്രിയടക്കം മറ്റു മന്ത്രിമാര്‍ ആവശ്യത്തെ എതിര്‍ത്തു.
ഡീസല്‍ വിലക്കയറ്റത്തില്‍ പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി 200 കോടിയുടെ സഹായമാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കടക്കെണിയിലുള്ള കെ എസ് ആര്‍ ടി സിയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായെങ്കിലും മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. പകരം താല്‍ക്കാലിക സഹായത്തെക്കുറിച്ച് തീരുമാനിക്കാന്‍ ഗതാഗതമന്ത്രിയോട് റിപ്പോര്‍ട്ട് കൊടുക്കാന്‍ നിര്‍ദേശിച്ചു.
ഡീസല്‍ വില വര്‍ധന പിന്‍വലിക്കാനായി കേന്ദ്രത്തില്‍ സമ്മര്‍ദം ശക്തമാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ എണ്ണക്കന്പനികള്‍ തീരുമാനം പുനപരിശോധിക്കാനിടയുണ്ടെന്ന പ്രതീക്ഷിച്ചാണിത്. ഷെഡ്യൂളുകള്‍ വ്യാപകമായി വെട്ടിക്കുറിച്ച് കെ എസ് ആര്‍ ടി സി നടപടിക്കെതിരെ മന്ത്രിസഭയില്‍ കടുത്ത വിമര്‍ശനമുണ്ടായി.
മലബാറിലെ 33 സ്കൂളുകളുടെ എയ്ഡഡ് പദവിക്കാര്യത്തില്‍ മുസ്്ലിം ലീഗ് പിന്നോട്ടില്ല. എയ്ഡഡ് പദവി വേണമെന്ന് വിദ്യാഭ്യാസമന്ത്രിയാണ് മന്ത്രിസഭയില്‍ ആവശ്യപ്പെട്ടത്. ശന്പളവും ആനുകൂല്യവും മുന്‍കാല പ്രബാല്യത്തോട് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ലീഗ് മന്ത്രിമാര്‍ ഒന്നടങ്കം ഈ ആവശ്യത്തെ പിന്തുണച്ചു. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതാണെന്നും പിന്നോട്ടു പോകാനാവില്ലെന്നുമായിരുന്നു ലീഗ് നിലപാട്. എന്നാല്‍ മറ്റു മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തു. എയ്ഡഡ് പദവിക്കാര്യം മന്ത്രിസഭ മാറ്റി വച്ചു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home