കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു വ്യാജ പാസ്പോര്‍ട്ടില്‍ പെണ്‍കുട്ടികളെ ഗള്‍ഫിലേക്കു കടത്തി പെണ്‍വാണിഭ സംഘങ്ങള്‍ക്കു സംഘങ്ങള്‍ക്കു വില്‍ക്കുന്ന സംഘത്തിലെ രണ്ടു പേര്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ കൊച്ചിയില്‍ കീഴടങ്ങി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ആശാന്‍നഗറില്‍ അണ്ടുരുത്തിയില്‍ സേതുലാല്‍, വള്ളിവട്ടം പാറശേരി ഷാജി എന്നിവരാണ് ഡിവൈഎസ്പി പി എം വര്‍ഗീസിന് മുന്‍പാകെ കീഴടങ്ങിയത്. വിദേശത്തെ പെണ്‍വാണിഭക്കാര്‍ക്കിടയില്‍ ബഷീര്‍ എന്നറിയപ്പെടുന്ന സേതുലാലിനെ ക്രൈംബ്രാഞ്ച് മാസങ്ങളായി തേടുകയായിരുന്നു.
ഇയാളുടെ നാട്ടിലെ പേരും വിദേശത്തെ പേരും വ്യത്യസ്തമായതിന്റെ ആശയക്കുഴപ്പം ഒഴിവാക്കി ക്രൈംബ്രാഞ്ച് അറസ്റ്റിലേക്കു നീങ്ങിയതോടെയാണ് അഭിഭാഷകന്‍ മുഖേന ഷാജിയെന്ന മറ്റൊരു ഇടപാടുകാരനൊപ്പം കീഴടങ്ങിയത്. നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ തേടിപ്പിടിച്ച് മാസം 25,000 രൂപവരെ ശമ്പളം വാഗ്ദാനം ചെയ്തു വിദേശത്ത് എത്തിച്ചിരുന്നത് ഇവരാണ്. വീട്ടുജോലി, ശുചീകരണം, വില്‍പനശാലകളിലെ ജോലി എന്നിവയാണ് ഇവര്‍ വാഗ്ദാനം ചെയ്തിരുന്നത്.
കേസിലെ ഒന്നാം പ്രതിയായ ലിസി സോജനാണു റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. നാട്ടില്‍ നിന്നു പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത് അറസ്റ്റിലായ ഷാജിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ആലുവ ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. റാക്കറ്റിന്റെ മറ്റൊരു ഏജന്റായ പുനലൂര്‍ സ്വദേശി ശാന്തയെ പിടികൂടിയതോടെയാണു സേതുലാലിന്റെയും ഷാജിയുടെയും പങ്കു പുറത്തു വന്നത്. മസ്കറ്റ് വഴിയാണ് ഇവര്‍ കൂടുതലായും പെണ്‍കുട്ടികളെ അജ്മാനിലെ വ്യഭിചാര കേന്ദ്രത്തില്‍ എത്തിച്ചിരുന്നത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home