മൊഹാലി: ഒരു മല്‍സരം ബാക്കിനില്‍ക്കെ ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൊഹാലിയില്‍ നടന്ന നാലാമത്തെ ഏകദിനത്തില്‍ ഇന്ത്യ അഞ്ചുവിക്കറ്റിനാണ് ഇംഗ്ളണ്ടിനെ തറപറ്റിച്ചത്. ഇതോടെ അഞ്ചുമല്‍സര പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലെത്തി. ഇംഗ്ളണ്ട് ഉയര്‍ത്തിയ 258 റണ്‍സിന്‍റെ വിജയലക്ഷ്യം 47.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ടീം ഇന്ത്യ മറികടന്നു. സുരേഷ് റെയ്നയുടെയും(പുറത്താകാതെ 89) രോഹിത് ശര്‍മ്മയുടെയും ഉജ്ജ്വല ബാറ്റിംഗാണ് ഇന്ത്യയുടെ ലക്ഷ്യം അനായാസമാക്കിയത്. സുരേഷ് റെയ്നയാണ് കളിയിലെ കേമന്‍. പരമ്പര വിജയത്തോടെ ഐ സി സി റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരും.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സായിരുന്നു ഇംഗ്ളണ്ട് നേടിയത. 76 റണ്‍സ് വീതം നേടിയ ക്യാപ്റ്റന്‍ കുക്കും പീറ്റേഴ്സണുമായിരുന്നു ഇംഗ്ളണ്ടിനുവേണ്ടി തിളങ്ങിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ജോ റൂട്ടാണ് ഇംഗ്ളണ്ടിനെ 250 കടത്തിയത്. എന്നാല്‍ റൂട്ട് നല്‍കിയ അനായാസ ക്യാച്ചുകള്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞില്ലായിരുന്നെങ്കില്‍ ഇംഗ്ളണ്ടിനെ ചെറിയ സ്കോറില്‍ ഒതുക്കാമായിരുന്നു. മൂന്നു വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും രണ്ടു വീതം വിക്കറ്റുവീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയും ആര്‍ അശ്വിനുമാണ് ഇംഗ്ളീഷ് ബാറ്റ്സ്മാന്‍മാര്‍ക്ക് മൂക്കുകയറിട്ടത്.
പരമ്പരയിലെ അവസാനത്തെ മല്‍സരം ജനുവരി 27ന് ധര്‍മ്മശാലയില്‍ നടക്കും.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home