തിരുവനന്തപുരം: ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയുടെ പേരില്‍ കൊല്ലം ജില്ലയിലെ വി എസ് പക്ഷ നേതാക്കള്‍ക്ക് സിപിഎം സംസ്ഥാന സമിതിയുടെ താക്കീത്. സംസ്ഥാന സമിതി അംഗം ജെ മേഴ്സിക്കുട്ടിയമ്മ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡി രാജപ്പന്‍നായര്‍ എന്നിവരെയാണ് താക്കീത് ചെയ്തത്. ഗംഗാധരക്കുറുപ്പ്, കരിങ്ങന്നൂര്‍ മുരളി എന്നിവര്‍ തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നും സംസ്ഥാനസമിതി നിര്‍ദ്ദേശിച്ചു.
അതേസമയം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വെട്ടിനിരത്തപ്പെട്ട മൂന്നു വി എസ് പക്ഷ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തിട്ടുണ്ട്. മുന്‍ എം എല്‍ എ കെ സി രാജഗോപാലന്‍, അമൃതം ഗോകുലന്‍, എ കെ ശ്രീധരന്‍ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച വൈക്കം വിശ്വന്‍-എ വിജയരാഘവന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home