ദില്ലി പെണ്‍കുട്ടിക്ക് അവസാന പരീക്ഷയില്‍ 73 ശതമാനം മാര്‍ക്ക്

ഡെറാഡൂണ്‍: ബസിനുള്ളില്‍വെച്ച് കൂട്ട ബലാല്‍സംഗത്തിന് ഇരയായി മരിച്ച പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് അവസാന പരീക്ഷയില്‍ 73 ശതമാനം മാര്‍ക്ക് ലഭിച്ചു. സര്‍വ്വകലാശാല അറിയിച്ചതാണിക്കാര്യം. പാരാമെ‍ഡിക്കലില്‍ ഫിസിയോതെറാപ്പിയായിരുന്നു വിദ്യാര്‍ത്ഥിനിയുടെ വിഷയം. നാലുവര്‍ഷത്തെ കോഴ്സിനായിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്.

നാലുവര്‍ഷത്തെയും മാര്‍ക്ക് കൂട്ടുമ്പോള്‍ 55 മുതല്‍ 65 ശതമാനം മാര്‍ക്കാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. ആറു പേപ്പറിനായി 1100ല്‍ 800 മാര്‍ക്കാണ് പെണ്‍കുട്ടി നേടിയത്. പരീക്ഷയ്ക്ക് ശേഷം ദില്ലിയിലെ ആശുപത്രിയില്‍ ഇന്‍റേണ്‍ഷിപ്പിനായി എത്തിയപ്പോഴാണ് പെണ്‍കുട്ടി ആക്രമണത്തിന് ഇരയായത്.

ഡിസംബര്‍ 16നാണ് മുനീര്‍ക്കരയില്‍വെച്ച് ബസിനുള്ളില്‍വെച്ച് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയിമടങ്ങുമ്പോഴായിരുന്നു സംഭവം. പീ‍ഡനത്തെത്തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതിനെത്തുടര്‍ന്ന് സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES