ആയുധക്കരാര്‍ അഴിമതി: പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചറഞ്ഞു

കൊച്ചി: ആയുധഫാക്ടറി കരാര്‍ അഴിമതിക്കേസില്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ സിബിഐ സംഘം തിരിച്ചറിഞ്ഞു. മുഖ്യ ഇടനിലക്കാരി സുബി മാലിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. മുംബൈ സ്വദേശിനിയായ സുബി മാലിയെ കഴിഞ്ഞ മൂന്നിദിവസമായി കൊച്ചിയില്‍ ചോദ്യം ചെയ്യുകയാണ്.

ആയുധ കരാര്‍ അഴിമതിക്കേസില്‍ പ്രതിരോധ വകുപ്പിലെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഉദ്യോഗസ്ഥരെ ഒന്നാം പ്രതിയാക്കിയായിരുന്നു സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നത്. തൃശൂരിലെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ആന്റ് ഫോര്‍ജിങ് ലിമിറ്റഡ് എംഡിയേയും ജനറല്‍ മാനജരേയും ആയുധഫാക്ടറികളിലെ ഉദ്യോഗ്ഥരുമായി പരിചയപ്പെടുത്തിയത് സുബി മാലിയായിരുന്നു. ചെന്നൈ ആവടിയിയിലേയും ഹൈദരാബാദിലേയും ആയുധ ഫാക്ടറികളിലേയും ജനറല്‍ മാനേജര്‍ക്ക് ഇടപാടില്‍ പങ്കുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമാകുന്നത്.

കരാര്‍ രേഖകളിലെല്ലാം തന്നെ ഇവരാണ് ഒപ്പിട്ടിരിക്കുന്നത്. കൂടിയ തുകയ്ക്ക് കരാര്‍ നേടിയശേഷം ഗുണനിലവാരം കുറഞ്ഞ യന്ത്രസാമഗ്രികളായിരുന്നു ടാങ്ക് നിര്‍മാണത്തിനായി തൃശൂരിലെ ഫാക്ടറിയില്‍ നിന്ന് നല്‍കിയിരുന്നത്. ഇതിന് 12 ശതമാനം കമ്മീഷനായിരുന്നു ലഭിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഈ തുക സുബി മാലിയും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരും തൃശൂരിലെ പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതരും പങ്കിട്ടെടുത്തു. ഒരിടപാടില്‍ മാത്രം 57 ലക്ഷത്തിന്‍റെ തിരിമറിയാണ് നടന്നത്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES