മുഖ്യമന്ത്രിയെ തിരുത്തി ആര്യാടന്‍

തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് വിപരീത പ്രസ്താവനകളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും രംഗത്ത്. വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കാന്‍ സമ്മതം അറിയിച്ച് സംസ്ഥാനം കത്തയച്ചതായി അറിയില്ലെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞപ്പോള്‍ വൈദ്യുതി ബോര്‍ഡ് പുന:സംഘടിപ്പിക്കാനുള്ള സമ്മതം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് തിരുവനന്തപുരത്ത് പറഞ്ഞു.

പുനഃസംഘടനയെ കുറിച്ച് തനിക്ക് അറിയാം. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യവത്കരണം നടക്കില്ല. കേന്ദ്രത്തിന് കത്ത് അയച്ചത് താന്‍ അറിഞ്ഞുതന്നെയാണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍ വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്ന കാര്യം തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനും വര്‍ഷം തോറും വൈദ്യുതി നിരക്ക് വര്‍ദ്ധന നടപ്പാക്കാനും സമ്മതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രം നിര്‍ദേശിച്ച സാമ്പത്തിക പുനരുദ്ധാണ പാക്കേജ് അംഗീകരിച്ചു കൊണ്ടാണ് ഇക്കാര്യത്തില്‍ കേരളം സമ്മതമറിയിച്ചത്. കഴിഞ്ഞ മാസം പതിനൊന്നിനാണ് കേന്ദ്രത്തിന്‍റെ പാക്കേജ് കെ എസ് ഇ ബി അംഗീകരിച്ചത്.

ഊര്‍ജ്ജരംഗത്ത് സഹായത്തിന് ചില വ്യവസ്ഥകള്‍ കേന്ദ്രം മുന്നോട്ട് വച്ചിരുന്നു. ഇത് തത്വത്തില്‍ അംഗീകരിക്കുവെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്. വിതരണരംഗം സ്വകാര്യ വല്‍ക്കരിക്കണമെന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. സ്വകാര്യ ഫ്രാഞ്ചൈസികളെ ഏല്‍പിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന, കേന്ദ്ര നിരീക്ഷണ സമിതികളുടെ മേല്‍നോട്ടത്തിലാണ് സ്വകാര്യ വല്‍ക്കരണം. ഇത് തത്വത്തില്‍ അംഗീകരിക്കുന്നുവെന്നാണ് കേരളം വ്യക്തമാക്കിയത്.

വര്‍ഷംതോറം നിരക്ക് വര്‍ദ്ധിപ്പുക്കന്നതുവ‍ഴി റവന്യൂ കമ്മി നികത്തണം. മറ്റൊന്നു പ്രസരണ വിതരണ നഷ്ടം കുറയ്ക്കണമെന്നതാണ്. ബോര്‍ഡിലെ തൊ‍ഴിലാളി സംഘടനകളെല്ലാം നിര്‍ദേശത്തെ എതിര്‍ക്കുന്നു. പക്ഷേ കേന്ദ്ര സഹായം ഉറപ്പാക്കാന്‍ വിവാദമായ വ്യവസ്ഥകള്‍ കേരളം അംഗീകരിക്കുകയായിരുന്നു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES