മൂന്നാര്‍: മൂന്നാര്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഉടുമ്പന്‍ചോല കല്ലുപാലം വിജയമാത സ്‌കൂളിന്റെ ബസ്സാണ് മറിഞ്ഞത്. അധ്യാപകരും ഡ്രൈവറുമടക്കം 21 പേരാണ് അപകടസമയത്ത് ബസ്സിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
മൂന്നാറിലേക്ക് വിനോദയാത്ര പോയ അധ്യാപകരുടെ സംഘമാണ് ബസ്സിലുണ്ടായിരുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. എതിരെവന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് 200 അടി താഴ്ചയിലേക്ക് നാലു തവണ കരണംമറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വീതികുറഞ്ഞ റോഡായതിനാല്‍ കഷ്ടിച്ച് ഒരു വാഹനത്തിനുമാത്രമെ ഇതുവഴി കടന്നുപോകാന്‍ കഴിയു. അപകടമേഖലയായ ഇവിടെ മുന്‍പും വാഹനാപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home